ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക്  കൂടുതല്‍ പ്രാതിനിധ്യം നല്‍കണം: കെ കെ ശൈലജ

കേരളത്തില്‍ ഇന്നല്ലെങ്കില്‍ നാളെ, ഒരിക്കല്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകുക തന്നെ ചെയ്യും
കെ കെ ശൈലജ കെഎൽഎഫ് വേദിയിൽ/ ടിവി ദൃശ്യം
കെ കെ ശൈലജ കെഎൽഎഫ് വേദിയിൽ/ ടിവി ദൃശ്യം

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക്  കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കെ കെ ശൈലജ. ഇടതുപക്ഷത്ത് ഇക്കാര്യത്തില്‍ ധാരണയുണ്ട്. നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടുപോയ വിഭാഗമാണ് സമൂഹത്തിലെ സ്ത്രീകള്‍. അവരെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ഇടതുപക്ഷ ആശയഗതികള്‍ നന്നായി സഹായിച്ചിട്ടുണ്ട്. 

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണമെന്നും കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ മുന്‍മന്ത്രി കെകെ ശൈലജ പറഞ്ഞു. അതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. അതിനായി കൂടുതല്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം കൊടുക്കണം, മത്സരിപ്പിക്കണം.

തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍ വിജയസാധ്യതയൊക്കെ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്താണ് അവസാനം ചിലയിടത്തു നിന്നൊക്കെ സ്ത്രീകളെ മാറ്റപ്പെടുന്നത്. അതിന് ഇടയാകരുത്. ജയിക്കുന്ന സീറ്റുകളില്‍ തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം. സംവരണം വഴിയാണ് എളുപ്പത്തില്‍ നമുക്ക് മാറ്റമുണ്ടാക്കാനാകുക. 

കേരളത്തില്‍ ഇന്നല്ലെങ്കില്‍ നാളെ, ഒരിക്കല്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകുക തന്നെ ചെയ്യും. നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്ക് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യം നിലവിലില്ല. ഭാവിയില്‍ കേരളത്തില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്നും ശൈലജ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com