ആരും ചെറുതല്ല; പൊലീസിനെ  പെരുമാറ്റം പഠിപ്പിക്കണമെന്ന് ഹൈക്കോടതി; എസ്‌ഐയെ സ്ഥലം മാറ്റിയെന്ന് ഡിജിപി

എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ നടപടി സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു.
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി:  പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റിയതായി ഡിജിപി ഹൈക്കോടതിയില്‍. പൊലീസിന്റെ നടപടി ശരിയാണെന്ന് തോന്നുന്നുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം.

സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആഖ്വബ് സുഹൈലിനോടാണ് എസ്‌ഐ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ എസ്‌ഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ നടപടി സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഓണ്‍ലൈനായാണ് ഡിജിപി വിശദീകരണം അറിയിച്ചത്. ഇതിനിടെയാണ് പൊലീസിനെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ചിലവിമര്‍ശനങ്ങളുണ്ടാവുകയും ചെയ്തു. 

ആരെയും ചെറുതായി കാണരുത്. ഒരു അഭിഭാഷകനായതുകൊണ്ടാണ് അദ്ദേഹത്തിന് പൊലീസിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. ഒരുസാധാരണക്കാരനാണെങ്കില്‍ എന്താകുമായിരുന്നു?. ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജനങ്ങള്‍ക്കാണ് പരമാധികാരമം എന്നകാര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നന്നായി പെരുമാറാന്‍ പൊലീസിനെ പരിശീലിപ്പിക്കണമെന്നു കോടതി വ്യക്തമാക്കി.

പരാതിക്കാരനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപി സ്വീകരിക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തകക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഡിജിപി അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com