മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം; തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ചരിത്രം രചിക്കും:  പ്രകാശ് ജാവഡേക്കര്‍

പിണറായി വിജയന്റെ മകള്‍ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു
പ്രകാശ് ജാവഡേക്കർ/ ഫയൽ
പ്രകാശ് ജാവഡേക്കർ/ ഫയൽ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കേരളത്തില്‍ ബിജെപി ചരിത്രം രചിക്കുമെന്നും കേരള പ്രഭാരിയായ ജാവഡേക്കര്‍ കോഴിക്കോട് പറഞ്ഞു. 

2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരത്തിലൊരു ചിന്ത പോലുമില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെ വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. മോദി 2024 ല്‍ ഹാട്രിക് അടിക്കും. അഴിമതി കേസുകളില്‍ സിപിഎം - ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം വെറും തമാശയാണെന്നും ജാവഡേക്കര്‍ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണത്തില്‍ കാര്യമില്ല. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി എടുക്കുന്നതെന്നും ജാവഡേക്കര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ എന്താണ് ചെയ്തത് എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കും അറിയാം. എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാല്‍ മനസിലാകും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തില്‍ കാര്യമില്ലെന്ന് ബോധ്യമാകുമെന്നും ജാവഡേക്കര്‍ പറഞ്ഞു. 

വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജാവഡേക്കറുടെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com