മഹാരാജാസിലെ സംഘർഷം; കെഎസ്‍യു പ്രവർത്തകൻ അറസ്റ്റിൽ

ത്തിക്കുത്ത് കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. മൂന്നാം വർഷ ഇം​ഗ്ലീഷ് വിദ്യാർഥി അബ്ദുൽ മാലിക്കാണ് കേസിലെ ഒന്നാം പ്രതി
എറണാകുളം മഹാരാജാസ് കോളജ്/ ഫയല്‍ ചിത്രം
എറണാകുളം മഹാരാജാസ് കോളജ്/ ഫയല്‍ ചിത്രം

കൊച്ചി: മഹാരാജാസ് കോളജ് സംഘർഷത്തിൽ കെഎസ്‍യു പ്രവർത്തകൻ അറസ്റ്റിൽ. ഇജിലാലാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഇജിലാൽ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ എട്ടാം പ്രതിയാണ്. എസ്എഫ്ഐയുടെ പരാതിയിലാണ് അറസ്റ്റ്. 

കത്തിക്കുത്ത് കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. മൂന്നാം വർഷ ഇം​ഗ്ലീഷ് വിദ്യാർഥി അബ്ദുൽ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. കെഎസ്‍യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സൻട്രൽ പൊലീസ് കേസെടുത്തത്. 

വധ ശ്രമമടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തരിക്കുന്നത്. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിന്റെ വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നു എഫ്ഐആറിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com