ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി; മൂന്ന് പാകിസ്ഥാനികള്‍ക്ക് എതിരെ കേസ്

ദുബായിലെ ട്രേഡിങ് കമ്പനിയില്‍ പിആര്‍ഒയാണ് അനില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്ന് പാകിസ്ഥാനികള്‍ക്കെതിരെ കേസ്. പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് കേസ്. 

ദുബായിലെ ട്രേഡിങ് കമ്പനിയില്‍ പിആര്‍ഒയാണ് അനില്‍. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രകാശിന്റെ നിര്‍ദേശപ്രകാരം സ്‌റ്റോക്ക് പരിശോധനയ്ക്ക് അനില്‍ പാക്കിസ്ഥാന്‍ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. 

സംഭവത്തില്‍ അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായില്‍ അറസ്റ്റ് ചെയ്തു. ജോലി സംബന്ധമായ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനമാണു പൊലീസിന്റേതെന്നു ബന്ധുക്കള്‍ പറയുന്നു. അനിലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com