നിലമുണ്ടെന്ന് കരുതി കാലെടുത്തുവച്ചു; ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നേഴ്സിന് ​ഗുരുതര പരിക്ക്, ചികിത്സയിൽ

മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നേഴ്സ് ടിജെ മിനിക്കാണ് ​ഗുരുതരമായി പരിക്കേറ്റത്
നിലമുണ്ടെന്ന് കരുതി കാലെടുത്തുവച്ചു; ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നേഴ്സിന് ​ഗുരുതര പരിക്ക്, ചികിത്സയിൽ

മലപ്പുറം: നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിൽ നിന്നു വീണ് നേഴ്സിന് ​ഗുരുതര പരിക്ക്. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നേഴ്സ് ടിജെ മിനിക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്ന് അണ്ടർ ഗ്രൗണ്ട് ഫ്ലോറിലേക്കു വീഴുകയായിരുന്നു. 

ഓങ്കോളജി ചികിത്സയ്ക്കായാണ് കെട്ടിടം പണിയുന്നത്. കാൻസർ ചികിത്സ വാർഡ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നേഴ്സിങ് സൂപ്രണ്ടിനും മറ്റൊരു നഴ്സിനുമൊപ്പമാണ് മിനി ആശുപത്രിയിൽ എത്തിയത്. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വെക്കുകയായിരുന്നു. എട്ട് അടി താഴ്ചയുള്ള അണ്ടർ ​ഗ്രൗണ്ട് ഫ്ളോറിലേക്കാണ് വീണത്. കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്ക് വീണത്. 

മിനിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ​ഗുരുതരാവസ്ഥയിലായതിനാൽ ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിട്ടുണ്ട്. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുള്ളത് ചികിത്സയ്ക്ക് വെല്ലുവിളിയാവുകയാണ്. രണ്ട് വർഷം മുൻപാണ് മിനി ആശുപത്രിയിലെ ഹെഡ് നേഴ്സായി എത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com