ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു
ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടന്‍ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തത്. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിക്കുകയായിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍
'നവകേരള സദസ് ജനാധിപത്യത്തെ അര്‍ത്ഥവത്താക്കി'; ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകള്‍ തുടരുമെന്ന് മുഖ്യമന്ത്രി

സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്എഫ്‌ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com