ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്.

കേരള ഹൈക്കോടതി
സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് ലൈസൻസ് നിർബന്ധം; പാചകത്തൊഴിലാളികളുടെ ആരോ​ഗ്യപരിശോധനാ സാക്ഷിപത്രം ഹാജരാക്കണം

പന്നിയാര്‍ പുഴയോട് ചേര്‍ന്ന് നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതില്‍ റോഡ്, പുഴ, പുറമ്പോക്ക് ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയാണ് കോടതി ഉത്തരവ്. വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com