2019 നേക്കാള്‍ അനുകൂല സാഹചര്യം; ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര സാധ്യതയെന്ന് സിപിഎം

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് കടുത്ത മത്സര പ്രതീതി സൃഷ്ടിക്കുന്നത്
പിണറായിയും യെച്ചൂരിയും
പിണറായിയും യെച്ചൂരിയുംഫയൽ ചിത്രം

തിരുവനന്തപുരം: സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍. അതേസമയം 2019നേക്കാള്‍ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നേതൃയോഗം വിലയിരുത്തി.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ കടുത്ത മത്സര പ്രതീതി സൃഷ്ടിക്കുന്നത്. ലോക്‌സഭയില്‍ സിപിഎം അംഗബലം പരമാവധി വര്‍ധിപ്പിക്കണം. ഇതിനായി സഖ്യസാധ്യത പരമാവധി വിനിയോഗിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

പിണറായിയും യെച്ചൂരിയും
ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: വിധി ഇന്ന്; കനത്ത സുരക്ഷ

കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം നടത്തുന്ന സമരം പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളില്‍ നിര്‍ണായകമാകുമെന്ന പ്രതിക്ഷയും സിപിഎം പുലര്‍ത്തുന്നു. കേന്ദ്രക്കമ്മിറ്റി യോഗങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയും. വൈകീട്ട് യെച്ചൂരി മാധ്യമങ്ങളേയും കാണുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com