കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി: ​ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു

കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്
ഉണ്ണികൃഷ്ണ കുറുപ്പ്
ഉണ്ണികൃഷ്ണ കുറുപ്പ്

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് (65) മരിച്ചത്. കിണറ്റിൽ ഇറങ്ങിയ ഉണ്ണി ബോധരഹിതനായി വീഴുകയായിരുന്നു.

ഉണ്ണികൃഷ്ണ കുറുപ്പ്
അമ്മയും കാമുകനും കൊന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിൽ ബാ​ഗിലാക്കിയ നിലയിൽ

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com