മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; യുവാവ് മരിച്ചു

മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ ആണ് മരിച്ചത്
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ ടിവി ദൃശ്യം

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ
പൗരത്വ ഭേദഗതി നിയമം;ട്രെയിന്‍ ഉപരോധിച്ചു, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com