കുട്ടിയേയും വളർത്തു മൃ​ഗങ്ങളേയും കടിച്ചു; കോഴിക്കോട് ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ

കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ് ഭാ​ഗത്താണ് കഴിഞ്ഞ ദിവസം നായയുടെ പരാക്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാ​ഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃ​ഗങ്ങളേയും കടിച്ചിരുന്നു. പ്രദേശത്ത് പരാക്രമം നടത്തിയതിനെ തുടർന്നു നാട്ടുകാർ നായയെ പിടികൂടാൻ തിരച്ചിൽ നടത്തിയിരുന്നു.

അതിനിടെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയിൽ നായയെ കണ്ടെത്തിയത്. തുടർന്നു നായയുടെ ശരീരം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിശോധനാ ഫലം പുറത്തു വന്നതോടെ നാട്ടുകാർ ഭീതിയിലാണ്. നായയുടെ കടിയേറ്റ വളർത്തു മൃ​ഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണമെന്നു അധികൃതർ നിർദ്ദേശം നൽകി. കുട്ടിയെ കൂടാതെ പ്രദേശത്തെ മറ്റാർക്കെങ്കിലും നായയിൽ ആക്രമണം ഏറ്റിട്ടുണ്ടെങ്കിൽ ആരോ​ഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com