പാലക്കാട്ടെ ഭാരത് അരി വിതരണം: ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

അരി വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി
സ്ഥാനാർത്ഥി കൃഷ്ണകുമാർ, ‌ഭാരത് അരി വിതരണ പോസ്റ്റർ
സ്ഥാനാർത്ഥി കൃഷ്ണകുമാർ, ‌ഭാരത് അരി വിതരണ പോസ്റ്റർ ടെലിവിഷൻ ദൃശ്യം

പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി. കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പോസ്റ്ററുമായി പ്രചാരണം നടത്തി ഭാരത് അരി വിതരണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 29 ന് രാവിലെ എട്ടുമണിക്ക് കൊടുമ്പ് ജങ്ഷനില്‍ വെച്ച് ഭാരത് അരി വിതരണം ചെയ്യുന്നതാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് സി വിജില്‍ ആപ്പില്‍ ഉടന്‍ തന്നെ പരാതി സമര്‍പ്പിക്കാനും ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റേയും ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നവും ഈ പ്രചരണ പോസ്റ്ററില്‍ ഉള്‍പ്പെടുന്നുണ്ട്.

സ്ഥാനാർത്ഥി കൃഷ്ണകുമാർ, ‌ഭാരത് അരി വിതരണ പോസ്റ്റർ
'ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു'; പൊലീസിന് മൊഴി

ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. അതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍, സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പരസ്യത്തോടെ ഭാരത് അരി വിതരണം നടത്തിയത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അരി വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com