ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന; യുവാവ് അറസ്റ്റില്‍

ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്
ദിലീപ്, പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ
ദിലീപ്, പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ ടെലിവിഷൻ ദൃശ്യം

ഇടുക്കി: ഇടുക്കി കമ്പംമേട്ടില്‍ ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍. അച്ചക്കട മന്ത്രക്കൊടിയില്‍ ദിലീപ് കുമാര്‍ ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കമ്പംമേട്ടില്‍ അനധികൃതമായി വാറ്റുകേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ദിലീപ്, പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ
ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ

വാറ്റുകേന്ദ്രം തേടിയിറങ്ങിയ ഉദ്യോഗസ്ഥരെത്തിയത് ദിലീപിന്റെ ശുചിമുറിയിലാണ്. അവിടെ നിന്നും അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com