പ്രതിപക്ഷത്തെ ജീവനോടെ നിലനിർത്തുന്ന 'ക്യാപ്റ്റൻ' രമേശ് ബ്രാൻഡ്

തെളിവുകൾ നിരത്തിയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളെ നേരിടാനാണ് സി.പി.എമ്മും സർക്കാരും ഇക്കാലമത്രയും സമയവും അദ്ധ്വാനവും ചെലവിട്ടിരുന്നത്
പ്രതിപക്ഷത്തെ ജീവനോടെ നിലനിർത്തുന്ന 'ക്യാപ്റ്റൻ' രമേശ് ബ്രാൻഡ്

ർക്കാരിനേയും പാർട്ടിയേയും ഇത്തവണ നയിക്കുന്നത് മുഖ്യമന്ത്രിയാണെങ്കിൽ പ്രതിപക്ഷത്തെ ജീവനോടെ നിലനിർത്തുന്നത് രമേശ് ചെന്നിത്തലയെന്ന പ്രതിപക്ഷനേതാവാണ്. തെളിവുകൾ നിരത്തിയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളെ നേരിടാനാണ് സി.പി.എമ്മും സർക്കാരും ഇക്കാലമത്രയും സമയവും അദ്ധ്വാനവും ചെലവിട്ടിരുന്നത്. 

ആരോപണങ്ങളെ അപഹസിച്ചും പരിഹാസ്യനേതാവായി വിശേഷിപ്പിച്ചുമുള്ള പതിവ് തന്ത്രം പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ ഓരോ ആരോപണങ്ങളിലും സർക്കാരിന് തെറ്റുകൾ സമ്മതിക്കേണ്ടിവന്നു. കൊവിഡ് വിവരവിശകലനത്തിന് അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളറിനു കരാർ നൽകിയ നടപടിയിൽ തുടങ്ങുന്നു രമേശ് ചെന്നിത്തലയുടെ ജയം. അദ്ദേഹം ഉന്നയിച്ച പമ്പയിലെ മണൽക്കടത്തും ബ്ര്യുവറി അഴിമതിയും മാർക്കുദാനവുമൊക്കെ പിന്നീട് വിവാദങ്ങളായി. 

ഇ-മൊബിലിറ്റി പദ്ധതിക്ക് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു നൽകിയ കരാർ പിൻവലിക്കേണ്ടിവന്നു. സെക്രട്ടേറിയറ്റിൽ പി.ഡബ്ല്യു.സിക്ക് ഓഫീസ് തുടങ്ങാൻ നീക്കമില്ലെന്നു പറഞ്ഞ സർക്കാർ ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നതോടെ ഉദ്യോഗസ്ഥതല നിർദ്ദേശം മാത്രമെന്ന് ന്യായീകരിച്ചു.

സഹകരണ ബാങ്കുകളിലെ കോർബാങ്കിങ്, സിംസ് പദ്ധതി തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നു. ഏറ്റവുമൊടുവിലാണ് ഇ.എം.സി.സി വിവാദം. അതുകഴിഞ്ഞ് വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ചെന്നിത്തല ഹൈക്കോടതിയിലുമെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com