ലൈംഗിക ചോദനകളുടെ നിറഭേദങ്ങള്‍ വ്യക്തികള്‍ പേറുന്നത് അസാധാരണമല്ല

സ്ത്രീകളാണ് അടിസ്ഥാന ലിംഗമെന്ന ഒരു വാദമുണ്ട്. എന്നാല്‍, മനുഷ്യലോകം പേട്രിയാര്‍ക്കിയില്‍ അധിഷ്ഠിതമായ ഒരു പുരുഷനിര്‍മ്മിതിയാണെന്നു കാണാന്‍ കഴിയും
ലൈംഗിക ചോദനകളുടെ നിറഭേദങ്ങള്‍ വ്യക്തികള്‍ പേറുന്നത് അസാധാരണമല്ല

മാവേലിനാട് പോലെ സമത്വസുന്ദരമായ വഴക്കും പോരുമില്ലാത്ത ഒരു നാട്. പക്ഷേ, അവിടെ സ്ത്രീകള്‍ മാത്രമേ ഉള്ളൂ. പുരുഷന്മാരുടെ അഭാവമാണ് ആ നാടിന്റെ പ്രത്യേകത. അവിടെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പുരുഷവര്‍ഗം മുഴുവനായി മരണപ്പെട്ടോ കൊല്ലപ്പെട്ടോ അന്യം നിന്നു പോയി. എങ്കിലും പുരുഷപങ്കാളികള്‍ ഇല്ലാതെ തന്നെ പാര്‍ത്താനോ ജെനിസിസ് എന്ന അലൈംഗിക പ്രത്യുല്പാദന രീതി വഴി സ്ത്രീകളിലൂടെ മനുഷ്യകുലം അവിടെ നിലനിന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ചാര്‍ലോട്ട് ഗില്‍മാന്റെ ഹെര്‍ലാന്‍ഡ് എന്ന നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യകാല ഉട്ടോപ്യന്‍ ഫെമിനിസ്റ്റുകളില്‍ പ്രധാനിയായിരുന്നു ചാര്‍ലോട്ട് ഗില്‍മാന്‍. ലോകത്തെ സര്‍വ്വ കുഴപ്പങ്ങളുടേയും കാരണഭൂതരായ ആണുങ്ങളുടെ അഭാവമാണ് ആ നാടിനെ പറുദീസാ ആക്കുന്നത്. മറിച്ച് ഹെര്‍ലാന്‍ഡിനു പകരം ഒരു 'ഹിസ്' ലാന്‍ഡ് ആയിരുന്നെങ്കില്‍ അത് അരോചകവും വിരസവും ആകാനേ വഴിയുള്ളൂ.

സ്ത്രീകളാണ് അടിസ്ഥാന ലിംഗമെന്ന ഒരു വാദമുണ്ട്. എന്നാല്‍, മനുഷ്യലോകം പേട്രിയാര്‍ക്കിയില്‍ അധിഷ്ഠിതമായ ഒരു പുരുഷനിര്‍മ്മിതിയാണെന്നു കാണാന്‍ കഴിയും. ലിംഗ സ്വത്വത്തിനും ലിംഗ വിവേചനത്തിനും ജനിതകവും സാമൂഹ്യവുമായ ഘടകങ്ങള്‍ കാരണമാവുന്നുണ്ട്. 23 ക്രോമോസോം ജോടികളില്‍ അടങ്ങിയിട്ടുള്ള ജീനുകളാണ് ഹോമോസാപ്പിയന്‍സ് എന്ന ജന്തുകുലത്തിന് അടിസ്ഥാനമായിട്ടുള്ളത്. അതിലെ 23-ാമത് ജോടിയാണ് മനുഷ്യനിലെ ജനിതകപരമായ രണ്ട് ജാതികളെ തിരിക്കുന്നത്- പെണ്‍ ജാതിയും ആണ്‍ ജാതിയും. സ്ത്രീകളിലെ 23-ാമത്തെ ജോടി ത ത എന്ന രണ്ട് വലിയ ക്രോമോസോമുകളാണെങ്കില്‍ പുരുഷന്മാരിലത് ത ക്രോമോസോമും വലുപ്പത്തില്‍ കുഞ്ഞനായ ഥ ക്രോമോസോമുമാണ്. ഈ ഥ ക്രോമോസോമിലെ ടഞഥ ജീനാണ് മനുഷ്യരിലേയും മറ്റ് സസ്തനികളിലേയും ആണ്‍വര്‍ഗത്തിന്റെ ജനിതകസൂത്രം വഹിക്കുന്നത്. എന്നാല്‍, പക്ഷികളിലേയും ഉരഗങ്ങളിലേയും ലിംഗ വ്യത്യാസത്തിനു കാരണം മറ്റ് ജീനുകളാണ്. ചില ഉരഗ വര്‍ഗങ്ങളിലും ഉഭയജീവികളിലും പലപ്പോഴും അന്തരീക്ഷ ഊഷ്മാവ് പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് വിരിയുന്ന മുട്ടയുടെ ലിംഗം നിര്‍ണ്ണയിക്കുന്നത്.

ഏകദേശം 16 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ജുറാസിക് യുഗത്തിലാണ് ഇന്ന് ഭൂമുഖത്തുള്ള ആറായിരത്തിലേറെയുള്ള സസ്തനി വര്‍ഗങ്ങളിലേയും മുന്നൂറോളം സഞ്ചിമൃഗങ്ങളിലേയും ആണ്‍ ജാതികളുടെ പരിണാമപരമായ ജനനം. ആണ്‍വര്‍ഗത്തിന് ആധാരമായ ഥ ക്രോമോസോം അന്നുണ്ടായത് ഉചഅ ശ്രേണിയുടെ ക്രമത്തിലുണ്ടായ ഒരു പ്രത്യേക മാറ്റത്തിലൂടെയാണ് (mutation ). Y ക്രോമാസോം രൂപപ്പെടുന്നതിനു മുന്‍പേ ആണ്‍വര്‍ഗം ജനിച്ചിരുന്നത് എങ്ങനെ എന്ന് ഇപ്പോഴും വ്യക്തമല്ല. 

മനുഷ്യരില്‍ ഥ ക്രോമോസോം പ്രവര്‍ത്തിച്ച് തുടങ്ങുന്നത് മനുഷ്യഭ്രൂണം എഴ് ആഴ്ച പ്രായമാവുമ്പോഴാണ്. അതോടെയാണ് വൃഷണം രൂപപ്പെടാനുള്ള പ്രക്രിയ ആരംഭിക്കുന്നത്. എട്ടാമത്തെ ആഴ്ചയോടെ തന്നെ വൃഷണങ്ങള്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദിപ്പിച്ച് തുടങ്ങും. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി പുരുഷ ലൈംഗിക അവയവങ്ങള്‍ - ലിംഗവും വൃഷണ സഞ്ചിയും - രൂപപ്പെടാന്‍ തുടങ്ങും. എന്നാല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ സ്ത്രീ ലൈംഗിക അവയവങ്ങളായിരിക്കും - കൃസരിയും യോനീ പുടങ്ങളും - രൂപപ്പെടുക. 

ഭ്രൂണ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പടിപടിയായി എങ്ങനെ ഒരു ആണ്‍കുട്ടി അല്ലെങ്കില്‍ പെണ്‍കുട്ടി അല്ലെങ്കില്‍ ഈ ദ്വന്ദങ്ങള്‍ക്കിടയിലുള്ള ഒരു ഉഭയലിംഗസ്വത്വം ഉണ്ടാകുന്ന പ്രക്രിയകളെയാണ് കാണിക്കുന്നത്. ലൈംഗിക അവയവത്തിനനുസരിച്ച് ആകണമെന്നില്ല ലൈംഗിക പ്രകൃതം. പലപ്പോഴും ഒരു വ്യക്തിയില്‍തന്നെ ആണിന്റേയും പെണ്ണിന്റേയും പേട്രിയാര്‍ക്കി വ്യതിരിക്തമായി നിര്‍വ്വചിച്ചിട്ടുള്ള പ്രകൃതങ്ങള്‍ കാണാം. മഴവില്ലിലെന്നപോലെ ലൈംഗികചോദനകളുടെ നിറഭേദങ്ങള്‍ വ്യക്തികള്‍ പേറുന്നത് അസാധാരണമല്ല. ലൈംഗിക ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള ജൈവരാസപ്രക്രിയകള്‍ ആണ് അതിനു കാരണം.

പെണ്‍ശരീരം ആണാകുമ്പോള്‍

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു ചെറു പട്ടണമാണ് ലാസ് സലീനാസ്. അവിടുത്തുകാരില്‍ 90 കുട്ടികളില്‍ ഒരാള്‍ എന്ന കണക്കില്‍ പുറമേ പെണ്‍ശരീരത്തോടെ ജനിക്കുകയും ഏതാണ്ട് 12 വയസ്സാകുമ്പോള്‍ ആണ്‍കുട്ടിയായി മാറുകയും ചെയ്യുന്ന പ്രതിഭാസം നിലനില്‍ക്കുന്നു. ഗുവേടോസസ് (guevedoces) എന്നാണ് ഈ കുട്ടികള്‍ അറിയപ്പെടുന്നത്. ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു മ്യൂട്ടേഷന്‍ പണ്ടെന്നോ ആ ജനതയില്‍ സംഭവിച്ചതില്‍ നിന്നാണ് ഈ അവസ്ഥ ഉണ്ടാകുന്നതും ഇന്നും നിലനില്‍ക്കുന്നതും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ പെണ്ണിന്റെ ലൈംഗിക അവയവവും എന്നാല്‍ ജനിതകം ആണിന്റെ X Y ക്രോമോസോം ജോഡിയുമാണ്. ഇവരില്‍ 12 വയസ്സാകുമ്പോള്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുകയും അതുവരെ പെണ്‍കുട്ടിയുടേതായിരുന്ന ശരീരം വൃഷണവും പേശികളും വികസിച്ച് ആണിന്റേതാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രകൃത്യാലുള്ള ലൈംഗിക വേഷപ്പകര്‍ച്ച പപ്പുവ ന്യൂഗിനിയയിലും ടര്‍ക്കിയിലും ഉള്ള ചില സമൂഹങ്ങളിലും കാണാറുണ്ട്. 

മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ സസ്തനികളിലും X,Y ക്രോമോസോമുകളാണല്ലോ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com