'വഴിയേ'- സുജീഷ് എഴുതിയ കവിത

വിത്തുപിളര്‍ത്തി ഇലഇറങ്ങിപ്പോയ വഴിതണ്ടായി.ഇലകള്‍ക്കുമേല്‍ഇലകളായി, വഴികളായി
'വഴിയേ'- സുജീഷ് എഴുതിയ കവിത

വിത്തുപിളര്‍ത്തി ഇല
ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകള്‍ക്കുമേല്‍
ഇലകളായി, വഴികളായി.

വിത്തില്‍ അനേകം
വേരുകളായതുപിന്നെ
മണ്ണില്‍ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളര്‍ച്ചയായി.
ആ മരം
ഞാന്‍ വിട്ടുപ്പോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയില്‍ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com