'കൊണ്ടേന്‍ കൊട്ത്തേന്‍*'- പ്രവീൺ പ്രസാദ് എഴുതിയ കവിത

രാത്തിറി മഴപെയ്തപ്പള്ഭൂമി മുഴുക്കനുംതണ്ത്ത് വെറച്ചുപൊന്തയും തൂനയുംനാണിച്ച് തലതാത്തിവമ്പന്‍ മരങ്ങള് ഉശിര്കാട്ടി
'കൊണ്ടേന്‍ കൊട്ത്തേന്‍*'- പ്രവീൺ പ്രസാദ് എഴുതിയ കവിത

രാത്തിറി മഴപെയ്തപ്പള്
ഭൂമി മുഴുക്കനും
തണ്ത്ത് വെറച്ചു
പൊന്തയും തൂനയും
നാണിച്ച് തലതാത്തി
വമ്പന്‍ മരങ്ങള് ഉശിര്കാട്ടി

നനഞ്ഞ കറ്പ്പല്‍വ മാതിരി
മധിരിച്ച് കെടക്കണ ഇര്ട്ടിനെ
മറഞ്ഞ്നിന്ന് നക്കി പ്രാണികള്‍

വെള്ളം വീണ് കുതിരാത്ത
നല്ല വീട്ണ്ട്ന്ന് ഗമകാട്ടി
ചേമ്പിന്റെലയില് തങ്ങണ
ആഫ്രിക്കന്‍ ഒച്ച്

ദൂരെ അപ്പറ്ത്ത് ഒരു കൊളക്കോഴി
കൊളത്തിന്റടീക്ക്
സന്തോഷത്തിന്റെ ഊളിയിട്ടു

മരക്കൊമ്പില് തള്ളക്കിളി
പകല് ചെറകിന്റിട്ക്കില്
ഒളിപ്പിച്ച് വച്ച
തുണ്ട് സൂരിയനെ വീതിച്ച് കൊട്ത്ത്
കുട്ടികള്‍നെ ചൂടാക്കി

ഒറങ്ങണ ആള്‍ക്കാരിന്റെ
ഒറങ്ങാത്ത ചെവികളിലിക്ക്
തവളകള്‍ അവിരിന്റെ
ജീവിതപ്പാട്ട് പാടിക്കൊണ്ടിരിന്നു

*തവളകള്‍ പാടുന്ന പാട്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com