'ഇന്നലെ മരിച്ചവന്'- പ്രേംകൃഷ്ണന്‍ എഴുതിയ കവിത

ഇന്നലെ മരിച്ചഎന്റെ ചങ്ങാതിക്ക്എന്തായിരുന്നു കുറവ്?അവര്‍ പറഞ്ഞു മരവിച്ചുപോയ കൈകള്‍ഒന്നും നേടാതെ ശൂന്യമെന്ന്
'ഇന്നലെ മരിച്ചവന്'- പ്രേംകൃഷ്ണന്‍ എഴുതിയ കവിത

ന്നലെ മരിച്ച
എന്റെ ചങ്ങാതിക്ക്
എന്തായിരുന്നു കുറവ്?

അവര്‍ പറഞ്ഞു 

മരവിച്ചുപോയ കൈകള്‍
ഒന്നും നേടാതെ ശൂന്യമെന്ന്

ചലനമറ്റ കാലുകള്‍
വെറുതെ
നടന്ന് തീര്‍ത്തകാലം

വരണ്ട ചുണ്ടുകള്‍
വേണ്ടത് പറയാത്ത സാക്ഷ്യം

ഹൃദയമാകട്ടെ
വികാരരഹിതമെന്നും

പക്ഷേ,

ഒരു പൂവ് പോലുമിറുക്കാത്ത
അവന്റെ കൈകള്‍ക്കിപ്പോള്‍
പനിനീര്‍ പൂവിന്റെ തണുപ്പ്

നടന്ന് തളര്‍ന്ന കാലടികളില്‍
ചിരഞ്ജീവികളായ
വഴികളുടെ തുടിപ്പ്

വരണ്ട ചുണ്ടുകളില്‍
മൊത്തിക്കുടിച്ച
പുഴകളുടെ ഓര്‍മ്മ വരകള്‍

വികാരരഹിതമെന്ന് പറഞ്ഞ ഹൃദയം
അവര്‍ക്കറിയാത്ത
പ്രാണന്റെ തുടി

എന്നിട്ടുമെന്തിനവര്‍ പറയുന്നു

ഇന്നലെ മരിച്ച
എന്റെ ചങ്ങാതിയുടെ മരണവും
ഒരു കുറവായിരുന്നെന്ന്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com