'അപ്പുവിന്റെ അമ്മ'- വിഎം അനൂപ് എഴുതിയ കവിത

'അപ്പുവിന്റെ അമ്മ'- വിഎം അനൂപ് എഴുതിയ കവിത

നീ എന്താണ് മുടി ചീവാഞ്ഞേപോ... ചെന്ന് കണ്ണാടി നോക്കി മുഖം മിനുക്ക്എന്നിട്ട് അങ്ങാടിയില്‍ ചെന്ന് നല്ല മീന്‍ വാങ്ങ്

നീ എന്താണ് മുടി ചീവാഞ്ഞേ
പോ... ചെന്ന് കണ്ണാടി നോക്കി മുഖം മിനുക്ക്
എന്നിട്ട് അങ്ങാടിയില്‍ ചെന്ന് നല്ല മീന്‍ വാങ്ങ്
തൊപ്പികുന്നില്‍ പോയി കുട്ടികളുമായി അധികം കളിക്കണ്ട
പിന്നെ തലയില്‍ അധികം വെയില് കൊള്ളിക്കണ്ട
വന്നിട്ട് വേണം പാഠപുസ്തകം തുറക്കാന്‍
പറഞ്ഞില്ലന്ന് വേണ്ട
അച്ഛന്‍ വന്നാല്‍ വഴക്ക് പറയും
അമ്മയ്ക്ക് ഒത്തിരി പണിയുണ്ട് 
നീ പോയി വാ...
ചിതയിലേക്ക് അമ്മയെ എടുക്കുന്ന സമയത്ത് അപ്പുവിന്
അങ്ങനെയാണ് അമ്മ പറയുന്നതായി തോന്നിയത്.

അല്ലേലും നാട്ടുകാര്‍ക്കറിയാം അപ്പുവിന് അമ്മയോടുള്ള സ്‌നേഹം
അവന്‍ കൊച്ചുനാളില്‍ ഭാര്‍ഗ്ഗവിയുടെ നിഴല്‍പോലെ നടക്കും
അവര്‍ നാമം ജപിക്കുമ്പോള്‍ അവരുടെ കൂടെ ഇരിക്കും
ഇറയത്ത് മഴപെയ്യുമ്പോള്‍ പൈക്കളെ നോക്കാന്‍ കൂടെ ഓടും
ഉത്സവത്തിന് പോയി അമ്മയുടെ കയ്യില്‍ പിടിച്ച് 
ഭഗവതിയെ തൊഴും

നാട്ടുകാര്‍ക്ക് അറിയില്ല ഭാര്‍ഗ്ഗവി പോയാല്‍
അപ്പു ഇനിയെന്ത് ചെയ്യുമെന്ന്

ചിതകത്തുവാണ്
അപ്പു മിണ്ടാതെ കരയാതെ
അച്ഛനോട് ചോദിച്ചു
അമ്മ ഇനി എപ്പോഴാണ് ഉറങ്ങിയെണീക്കുന്നത് ?
മഴ കനത്തുപെയ്യുമെന്നതോന്നലില്‍
ആളുകള്‍ പതുക്കെ പിരിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com