'കാന്‍സര്‍ വാര്‍ഡ്'- പ്രകാശ് ചിറക്കല്‍ എഴുതിയ കവിത

മരണവേദനക്കടിമകള്‍ രോഗപരിധിയില്‍ വീണ് പിടയുവോര്‍,വിധി,യിതാണെന്ന് പരിഭവിക്കുവോര്‍ചലനമറ്റു കിടക്കുവോര്‍
'കാന്‍സര്‍ വാര്‍ഡ്'- പ്രകാശ് ചിറക്കല്‍ എഴുതിയ കവിത

രണവേദനക്കടിമകള്‍ രോഗ
പരിധിയില്‍ വീണ് പിടയുവോര്‍,
വിധി,യിതാണെന്ന് പരിഭവിക്കുവോര്‍
ചലനമറ്റു കിടക്കുവോര്‍,
മധുരജീവിതം തീക്ഷ്ണമാം മൗന
നിലവിളികളാല്‍ സഹിയുവോര്‍,
നൊമ്പരങ്ങളില്‍ പൂത്തുലയുന്ന
വ്യഥിത പ്രാണന്റെ പാവകള്‍.
വഴികള്‍ മുട്ടിയ ജീവിതങ്ങളില്‍
ചുഴികളാഴങ്ങള്‍ തീര്‍ക്കവെ
ശപ്തമാം രോഗദുരിതപര്‍വ്വങ്ങള്‍
താണ്ടി നീന്തുന്നു രോഗികള്‍...
നരകജീവിതം കണ്ടുകണ്ടെന്റെ
ഹൃദയഭിത്തികള്‍ തകരവെ,
നിനവുകള്‍ക്കുമേല്‍ കണ്ണുനീരുകള്‍
കദനഗാഥകള്‍ തുടരവെ,
നിയതിയേകുന്ന കയ്പ് നീരുകള്‍
പാനപാത്രം നിറയ്ക്കവെ,
വഴികള്‍ മുട്ടിയ ജീവിതങ്ങളില്‍
ചുഴികളാഴങ്ങള്‍ തീര്‍ക്കവെ,
ബോധമണ്ഡലത്തിങ്കല്‍ വാഴുന്നു
അഗ്‌നിയാളുന്ന സന്ധ്യകള്‍...
അഗ്‌നിയാളുന്ന സന്ധ്യകള്‍.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com