'ഇലമാന്‍'- സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത

ഊത്തുകാരന്‍ കാറ്റിന്റെ-കുഴലുവീണൊരു മഴയത്ത്ചുമട്ടുകാരി പുഴയന്ന്എഴുതിവെച്ചൊരു പാട്ടു പാടി...
ചിത്രീകരണം: സജീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സജീന്ദ്രൻ കാറഡുക്ക

ത്തുകാരന്‍ കാറ്റിന്റെ-
കുഴലുവീണൊരു മഴയത്ത്
ചുമട്ടുകാരി പുഴയന്ന്
എഴുതിവെച്ചൊരു പാട്ടു പാടി...

കുളിരു കുളിരായോടുന്ന-
ഇലമാനേ നില്ല് നില്ല്
മുഖം മിനുക്കാന്‍ മൂന്നുമയിലിന്റെ
മരം കുലുക്കേണോ...

വെറുതെനിന്ന തെളിഞ്ഞ ചോലയില്‍
ഇലഞ്ഞിപ്പൂക്കള്‍ നീന്തുന്നു
ചൂടു തട്ടാന്‍ വന്നിരുന്നേ
കൊച്ചുവാലന്‍ പൂങ്കതിര്...

മഴവരുന്നേ മാറിലണിയാന്‍,
മറയൂര്‍ മഞ്ഞിന്റെ മൂടിവെച്ച-
ചിറ തുറന്നപ്പോ ചിറകുവന്ന
ചെറുകിളികള്‍ പറന്നുപോയി...

മലമാനും ഇലമാനും
ഇലയനക്കി നടന്നനേരം
ഇരുണ്ട രാത്രിയില്‍ വരിക്കച്ചക്ക
ഉരുണ്ടുവീണങ്ങ് ചത്തുപോയി.

തോട്ടമുള്ള കാട്ടിലെല്ലാം
തോറ്റവള്ളികളൂയലാടി,
നോട്ടം കിട്ടാന്‍ നോക്കിനിന്ന
ഇലമാനും കാട്ടിലോടി.

***
ഇലെമ്മാന്നു

(റാവുള്ള ഭാഷ) 

ഊത്തുകാരെയ് കാറ്റുന്റ
തൊറുവളിബൂന്ത മാവിലന്റു
ചുമട്ടുക്കാറത്തി പുവെയന്റു
എവ്തിബെച്ചൊരു പാട്ടു പാണ.

കുളിരു കുളിരായോണ്ട
ഇലെമാന്നേ നില്ലു നില്ലു
മുഖാറുമിന്നുക്കുവ മുന്റുമയില്ലുന്റ
മറ കല്ലുക്കോണോ.

ബെറുതെ നിന്റെ തെളിഞ്ച ചോലെലി
ഇലെഞ്ചിപ്പൂവു നീന്തിന്റോ
ബെങ്കെ പടുവ ഒളിച്ചുളേച്ചെയ്
കുറിഞ്ചിബാല്ലെയ് പൂക്കതിരു.

മാവുബന്റോ എദെക്കണിവ
മറെയൂരു മഞ്ചുന്റ മൂടിബെച്ച
ചിറെ തുറാന്തപ്പോ ചിറാഗുബന്ത
ചിട്ടി പുള്ളുവ പറാന്തുപ്പോന്ന.

മലെമ്മാന്നുമ്മു ഇലെമ്മാന്നുമു
ഇലെയന്നാക്കി നടാന്തഗളിഗെ
കാവുളയന്തിക്കു ബരിക്കെച്ചക്കെ
ഗൊട്ടാമറിഞ്ചു ചത്തുപ്പോന്ന.

തോട്ടക്കീന്റ കാടിലൊക്ക
തോറ്റബള്ളി ജൂവലാണ്ടോ,
നോട്ട കിട്ടുവ മലെഞ്ചു നിന്റെ-
ഇലെമ്മാന്നങ്ക കാടുക്കോണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com