'തള്ളിയിട്ട മരം'- ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത

'തള്ളിയിട്ട മരം'- ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത

അക്കാലത്ത്കണ്ണും മൂക്കുംചെവിയും ഇല്ലാത്തഒരു പൊണ്ണത്തടിയന്‍ പാഴ്മരംഞങ്ങളുടെ വീട്ടില്‍ഉണ്ടായിരുന്നു

ക്കാലത്ത്
കണ്ണും മൂക്കും
ചെവിയും ഇല്ലാത്ത
ഒരു പൊണ്ണത്തടിയന്‍ പാഴ്മരം
ഞങ്ങളുടെ വീട്ടില്‍
ഉണ്ടായിരുന്നു

എന്തൊക്കെയോ
പിറുപിറുത്തുകൊണ്ടിരിക്കും
മുതിര്‍ന്നവര്‍ പറയാറുണ്ട്
മരം ആദ്യം തൊട്ടേ
അങ്ങനെയൊരു 'സമ്പ്രദായ'മാണത്രേ
കാറ്റുവരുമ്പോള്‍
അത് ചിലച്ചുകൊണ്ടിരിക്കും
എപ്പോഴും കാറ്റുണ്ടാവും

വന്നുപോവുന്ന വെയിലിനെ,
മഴയെ,
നിലാവിനെ,
ചിലപ്പോള്‍ വരുന്ന പക്ഷികളെ,
നോക്കിനില്‍ക്കുന്ന മേഘങ്ങളെ,
മണ്ണിനടിയില്‍
കണ്ടുമുട്ടിയ ചില വേരുകളെക്കുറിച്ച്,
അല്ലെങ്കില്‍
ജലത്തിന്റെ ചില ഉറവകളെക്കുറിച്ച്,
തന്റെ അമ്മയെക്കുറിച്ച് എന്നപോലെ,
തടിയന്‍, അടുപ്പത്തോടെ,
തിരിയാത്ത ഭാഷയില്‍
ചിലച്ചുകൊണ്ടിരിക്കും

അത് നിന്നിടത്തുനിന്നുതന്നെ
ഒരു ദിവസം
കുഴഞ്ഞുവീണതാണത്രേ
ആരും തള്ളിയിട്ടതൊന്നുമല്ലല്ലോ,
അന്നെല്ലാവര്‍ക്കും ആശ്വാസമായി.

കുറച്ചുനേരം എല്ലാവരും
മിണ്ടാതിരുന്നു, കരയുന്നപോലെ.
പിറ്റേന്ന് മരത്തിന്റെ
പടവും പത്രത്തിലുണ്ടായിരുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com