'തുരുമ്പെടുപ്പ്'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

ഇരുമ്പിരുന്നു മടുക്കവേതുരുമ്പു പൂത്തു വസന്തമായ്.അകത്തെയഗാധ കടുപ്പംഅലിഞ്ഞുപോകും ഋതുവുമായ്
'തുരുമ്പെടുപ്പ്'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

രുമ്പിരുന്നു മടുക്കവേ
തുരുമ്പു പൂത്തു വസന്തമായ്.
അകത്തെയഗാധ കടുപ്പം
അലിഞ്ഞുപോകും ഋതുവുമായ്.

ലോഹനാദം പതുക്കെയായ്
തുരുമ്പു സല്ലാപപ്പകര്‍ച്ചയില്‍
ഇരുന്നറിഞ്ഞുറച്ചു പോയ്
ഇരുമ്പിനും തുരുമ്പു ഭൂഷണം.

മഹാവനപ്പടര്‍പ്പു പോലെ
ഇലച്ചിലിന്‍ നൃത്തവശ്യത.
ചിതല്‍പ്രദക്ഷിണപ്പുറ്റു
തൊടുന്നപോല്‍ രാസവിസ്മയം. 
തുരുമ്പെടുത്തു പോകവേ
അമ്മയില്‍ മുങ്ങുമതേ സുഖം.

ഇരിഞ്ഞുപോം പദാര്‍ത്ഥത്തെ
ധ്യാനപുഷ്പമുരുമ്മുമത്ഭുതം.
ഇടയ്ക്കിടയ്ക്കീയെറിച്ചിലിന്‍
ഈര്‍പ്പമോടിരുന്നു പോകലും.
സാവധാനത്തുരുമ്പു ഭാഷണം
സാന്ത്വനത്തിന്‍ മറ്റൊരുന്മാദം.

മൂര്‍ച്ചവായില്‍ തുരുമ്പുപൂവിപ്ലവ
വസന്തചത്വരമുണര്‍ന്നിരിക്കെ
മറ്റു മുല്ലപ്പൂവിപ്ലവങ്ങളെന്ത്,
തുരുമ്പെടുക്കലനാദി വിപ്ലവം.
ഇരുമ്പുരുക്കിരമ്പമേ നിന്നില്‍
'തുരുമ്പുദിക്കട്ടെ', യിതെന്റെ
ഒരൊറ്റ പോംവഴി  പ്രാര്‍ത്ഥന.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com