'മരത്തക്കാളിയുടെ മണം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

മരത്തക്കാളികള്‍ കായ്ചു നിന്നആ മണ്‍തിട്ട്തേയിലച്ചുവടിറങ്ങുന്നചെറിയ നീര്‍ച്ചാല്അതിന്റെ ഒഴുക്ക് മുറിച്ചുകടക്കുന്നകറുത്ത റോഡ് 
'മരത്തക്കാളിയുടെ മണം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

രത്തക്കാളികള്‍ കായ്ചു നിന്ന
ആ മണ്‍തിട്ട്
തേയിലച്ചുവടിറങ്ങുന്ന
ചെറിയ നീര്‍ച്ചാല്
അതിന്റെ ഒഴുക്ക് മുറിച്ചുകടക്കുന്ന
കറുത്ത റോഡ് 

വെള്ളക്കാരന്റെ പ്രേതമായി
മഞ്ഞ്
വരാന്തയിലൂടെ ഉലാത്തുന്നു.
പോയ നൂറ്റാണ്ടില്‍നിന്ന്
ഒരു തോക്കിന്‍ കുഴല്‍
ജനലിലൂടെ അകത്തേക്കു നീളുന്നു. 
മെത്തയില്‍നിന്ന് പിടഞ്ഞുണര്‍ന്ന്
ഒരു നിലവിളി
കതകുപിളര്‍ന്ന് പുറത്തേക്കോടുന്നു.
മരത്തക്കാളിയുടെ മണമുള്ള മുലകള്‍
അതിന്റെ മുഖത്തു മുട്ടുന്നു.
ദൂരെ
ശവപേടകത്തില്‍നിന്ന്
ദ്രവിക്കാത്ത മുടിനാരുകള്‍ പെറുക്കി
അവ വയലിനില്‍ കോര്‍ത്ത്
ആരോ വായിക്കുന്നു:
മരങ്ങളോടും കൂരകളോടും മനുഷ്യരോടും
ശമിക്കാത്ത സ്വപ്നങ്ങളോടുംകൂടെ
ഇടിഞ്ഞമര്‍ന്ന മലകളെക്കുറിച്ചുള്ള
പ്രാചീനമായ ഒരീണം.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com