'ശസ്ത്രക്രിയ'- ടി.പി. രാജീവന്‍ എഴുതിയ കവിത

എലിസബത്ത്മെലിഞ്ഞു മെലിഞ്ഞുഅരൂപിയായി,പര്യവേഷകയായി,എന്നിലെ വിദൂരഭൂഖണ്ഡങ്ങളില്‍രത്‌നനിക്ഷേപങ്ങളുംചരിത്രസ്മൃതികളും തേടികുഴിച്ചു മറിച്ചു നടന്നു
'ശസ്ത്രക്രിയ'- ടി.പി. രാജീവന്‍ എഴുതിയ കവിത

ലിസബത്ത്
മെലിഞ്ഞു മെലിഞ്ഞു
അരൂപിയായി,
പര്യവേഷകയായി,
എന്നിലെ വിദൂരഭൂഖണ്ഡങ്ങളില്‍
രത്‌നനിക്ഷേപങ്ങളും
ചരിത്രസ്മൃതികളും തേടി
കുഴിച്ചു മറിച്ചു നടന്നു.

മറിയം നേര്‍ത്ത് നേര്‍ത്ത്
അദൃശ്യയായി
എന്റെ രഹസ്യ പ്രവിശ്യകളുടെ 
തെക്കന്‍ ആഴങ്ങളില്‍
കൂടുതല്‍ കൂടുതല്‍ ഇറങ്ങിച്ചെന്നു,
അപ്രത്യക്ഷയായി.

അല്‍ഫോന്‍സ ചിറകുകളില്ലാതെ
എന്റെ ആകാശങ്ങളില്‍
പറന്നുയര്‍ന്നു.
ഞാന്‍ അനങ്ങാതെ കിടന്നു.

ശാന്തയുടെ ചുണ്ടുകള്‍
മൂര്‍ച്ചയേറിയ കലപ്പകളായി
എന്നിലെ വരണ്ട വയലുകള്‍ 
ഉഴുതു മറിച്ചു.

വത്സലയുടെ നാവ് വാളായി
നസീമയുടെ പല്ലുകള്‍ കത്രികകളായി
എന്നെ തുണ്ടുകളാക്കി വെട്ടിനുറുക്കി.

വസുന്ധര എല്ലാം വീണ്ടും 
പുത്തന്‍ മാറാത്തതായി തുന്നിച്ചേര്‍ത്തു

ഇപ്പോള്‍ ഞങ്ങള്‍ 
കൂടെ പഠിച്ചവരില്‍
ഒരാള്‍ മാത്രമേ ബാക്കിയുള്ളു,
ആരെന്ന് ആര്‍ക്കറിയാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com