'നിന്റെ കാല്‍പ്പാദങ്ങള്‍'- പാബ്ലോ നെരൂദയുടെ കവിത (പരിഭാഷ : രാംമോഹന്‍ പാലിയത്ത്) 

നിന്റേയീ മുഖത്തേയ്ക്ക് നോക്കുവാന്‍ പറ്റാത്തപ്പോള്‍നിന്റെയീ കാല്‍പ്പാദങ്ങള്‍ നോക്കുവാനെനിക്കിഷ്ടം
'നിന്റെ കാല്‍പ്പാദങ്ങള്‍'- പാബ്ലോ നെരൂദയുടെ കവിത (പരിഭാഷ : രാംമോഹന്‍ പാലിയത്ത്) 

നിന്റേയീ മുഖത്തേയ്ക്ക് നോക്കുവാന്‍ പറ്റാത്തപ്പോള്‍
നിന്റെയീ കാല്‍പ്പാദങ്ങള്‍ നോക്കുവാനെനിക്കിഷ്ടം.
നിന്റെ കാല്‍പ്പാദത്തിന്റെ ഉള്‍ക്കുഴി കമാനാസ്ഥി
നിന്റെ കാല്‍പ്പാദത്തിന്റെ ഉറപ്പും ചെറുപ്പവും
നിന്നെ ആവഹിക്കുന്ന പാദങ്ങള്‍; അടിമുടി
മധുരം വഹിക്കുന്ന നിന്റെ ഭാരത്തെത്താങ്ങി
നീയിപ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതതിലല്ലോ.

നിന്റെയീ അരക്കെട്ട്, ഇരട്ട മാന്‍കുട്ടികള്‍,
കുടപ്പന്‍ നിറമുള്ള ഞെട്ടുകള്‍, ചിറകുള്ള
കണ്ണുകള്‍, പിടയ്ക്കുന്ന കണ്ണുകള്‍, മധുരിക്കും
നീണ്ട വായ്, ചുരുള്‍മുടി,
നീയാകുമീ ഗോപുരം.

എങ്കിലും നിന്‍ പാദങ്ങളാണെനിയ്ക്കതിപ്രിയം
ഈ മണ്ണില്‍ ചവിട്ടി നീ കാലദൂരങ്ങള്‍ താണ്ടി
എന്നിലേയ്ക്കണഞ്ഞത് അവയാല്‍ നടന്നല്ലോ.
.......................

പാബ്ലോ നെരൂദയുടെ യുവര്‍ ഫീറ്റ് എന്ന കവിത

പാബ്ലോ നെരൂദ 
പാബ്ലോ നെരൂദ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com