ലോകമേ നിന്നോടുള്ളതിയാമലിവിനാല്‍
ഞാനൊരു തൊട്ടാവാടിച്ചെടിയായ്
പിറക്കുന്നു.
എന്റെയല്ലത്, വേദന,
ലോകത്തിന്‍ ചില്ലുമേനി
യെങ്ങോ വിണ്ടു ഞരങ്ങുന്നതിന്‍ മുന്‍പെ
തൊട്ടറിയുന്നുള്ളാലുടലിനാലൊ,
ട്ടുലയുന്നു ശലഭച്ചിറകുപോല്‍.
ഏതോ നേര്‍ത്തതാം വേദനാതന്ത്രിയാല്‍
നീയെന്റെ ഗീതമായുള്ളില്‍ പിണയുന്ന,
തിന്‍ ലോലസ്പന്ദത്താല്‍
മീട്ടിടുന്നന്യോന്യം.
ഞാനുണരുന്നതിന്‍മുന്‍പു നീയുണരുമോ
നീയുണരുമ്പഴേ ഞാനുണരുമോ...
കെട്ടുപിണഞ്ഞുകിടക്കുവാനിഷ്ടമേ
യിപ്രപഞ്ചത്തിനിറ്റുതുടിപ്പിനേമ,
ത്രമാത്രമനുഭവിക്കുന്നതി,
ന്നാര്‍ദ്രസംഗീതനൃത്തമാണെപ്പോഴു
മീയുടല്‍പ്പൂവാല്‍ നിര്‍ന്നിദ്രമായ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക