'കോമരം'- രാഘവന്‍ അത്തോളി എഴുതിയ കവിത

ദര്‍ശനം കിട്ടാത്തവെളിച്ചപ്പാടുകളേ; നിങ്ങള്‍ഉറഞ്ഞാടുന്നതേത് ദേശത്തിന്റെവെളിപാടുണര്‍ച്ചകള്‍
'കോമരം'- രാഘവന്‍ അത്തോളി എഴുതിയ കവിത

ര്‍ശനം കിട്ടാത്ത
വെളിച്ചപ്പാടുകളേ; നിങ്ങള്‍
ഉറഞ്ഞാടുന്നതേത് ദേശത്തിന്റെ
വെളിപാടുണര്‍ച്ചകള്‍.

നേരളന്ന നിറപറകള്‍ നരച്ചുപോയ്
പോരളന്ന സിദ്ധാന്തങ്ങള്‍ ചത്തുപോയ്.

പേരറിയാത്ത ചോരകള്‍
ഒഴുകുന്ന പുഴകളേതോ
പുരാണങ്ങള്‍ തേടുന്നു
ഒരു സീരിയല്‍ പാട്ടില്‍
എത്ര ദൈവത്തിന്റെ ജഡങ്ങള്‍
ദഹിപ്പിക്കാനാകും.
അതിനെത്ര വിറകൊരുക്കണം.

മനുഷ്യനും മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ക്കും
സ്വസ്ഥമായൊന്നുറങ്ങി ഉണരുവാന്‍

അന്യന്റെ കീശയില്‍ കണ്ണുടക്കിപ്പോയ
വികലവേദാന്ത നാട്യങ്ങളേ
നിങ്ങളേത് ദേശത്തിന്റെ
മാനാഭിമാനങ്ങള്‍.

ചുട്ട് തിന്നുവാനേത് ദൈവത്തിന്റെ
നരച്ച യുവത്വമേ,
ആര്‍ഷമല്ലാത്തതര്‍ഷമാണ്
ഈഷ്യയാണെന്ന് വക്രബുദ്ധികള്‍
ചിലയ്ക്കുന്നു പിന്നെയും.
കോമരങ്ങളേ
വാള്‍മുനകള്‍ തേയ്ക്കുക.
ദര്‍ശനങ്ങളാല്‍
ദേശം കഴുകിയെന്‍
വിശ്വസൗന്ദര്യശാസ്ത്രം
പൊലിക്കുക.
 

സചീന്ദ്രൻ കാറ‍ഡുക്ക
സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com