'പുരി(അ)കം'- ഉണ്ണി ആര്‍. എഴുതിയ കവിത

പുരികങ്ങള്‍കണ്ണിന് മേല്‍വില്ലായിത്തീര്‍ന്നെന്ന്കാവ്യഗീതികള്‍
'പുരി(അ)കം'- ഉണ്ണി ആര്‍. എഴുതിയ കവിത

പുരികങ്ങള്‍
കണ്ണിന് മേല്‍
വില്ലായിത്തീര്‍ന്നെന്ന്
കാവ്യഗീതികള്‍.

വില്ലല്ലവ
വിടരാന്‍ മടിച്ച
കുടകളെന്ന്
അകാവ്യാശരീരി.

പൊന്തപോല്‍
ആര്‍ത്തുവളര്‍ന്ന
പറ്റങ്ങളെ പിഴുതെടുക്കും
ചവണ.

വെട്ടിയൊതുക്കുന്തോറു
മുടന്തിച്ചാടി വീണ്ടും
തളിര്‍ത്ത് വീഴും
കണ്‍മേലുടയോള്‍.

ഫ്രിദയുടെ കൂട്ടുപുരികങ്ങള്‍
കടലുതാണ്ടാന്‍
കുതിക്കും
കടല്‍ക്കാക്ക.

പുരികങ്ങള്‍
ഒന്നു ചേര്‍ന്നാലച്ഛന്‍
മരിക്കുമെന്നന്ധവിശ്വാസ
പ്പതിരിന്‍ മുഴക്കം.

ഇരുപുരികമിടയില്‍
ചന്ദനം, പൊട്ട്
വീണ മുറിവ്
നിശ്ശബ്ദത.

പുരികനരയില്‍
കാലമെത്രയെന്ന്
ഗണിച്ചാസ്വദിക്കും
കണ്ണാടി.

അറ്റുവീണ
രണ്ട് ചിറകുകള്‍.
അണകെട്ടാനാവാത്ത
ഇരുകരകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com