'അഭയാര്‍ത്ഥി'- ലോപ എഴുതിയ കവിത

തന്നില്‍നിന്നു തന്നിലേക്കുള്ള അകലമാണ് ഏറ്റവും വലിയ ദൂരമെന്ന്ഒരഭയാര്‍ത്ഥിയെആരും പഠിപ്പിക്കേണ്ടതില്ല. 
'അഭയാര്‍ത്ഥി'- ലോപ എഴുതിയ കവിത

ന്നില്‍നിന്നു തന്നിലേക്കുള്ള അകലമാണ് 
ഏറ്റവും വലിയ ദൂരമെന്ന്
ഒരഭയാര്‍ത്ഥിയെ
ആരും പഠിപ്പിക്കേണ്ടതില്ല. 

താന്‍ താനായി മാറിയ
നാള്‍ തുടങ്ങിയ 
അലച്ചിലാണ്
അന്നേ കിട്ടിത്തുടങ്ങിയതാണ്
വഴികളുടെ ഈ ധാരാളിത്തം...

ലക്ഷ്യമില്ലാത്തവന്റെ യാത്രയ്ക്ക് 
തിടുക്കമില്ല
എന്ന ബോദ്ധ്യം, 
പുറമേ ഓടുമ്പോഴും- 
ഉള്ളില്‍ അയാളെ,
നിശ്ചലന്‍ ആക്കുന്നു.

മഴ പ്രളയവും കടല്‍ കടലേറ്റവും
മലനിരകള്‍ ഉരുള്‍പൊട്ടലും
മാത്രമാണയാള്‍ക്ക്... 
സാന്ധ്യാകാശം - അയാളെ ഓര്‍മ്മിപ്പിക്കുക,
അഗ്‌നിപര്‍വ്വതങ്ങളെയാണ്.
ഭൂമിയിലെ ഓരോ 
ചെറുചലനവും ഭൂകമ്പങ്ങളേയും...
ഓരോ പൊട്ടിച്ചിരിയും,
യുദ്ധത്തിന്റെ കേളികൊട്ടായാണ്, 
അയാള്‍ അറിയുക...
ഓരോ സമൃദ്ധിയും,
ക്ഷാമത്തിന്റെ നാന്ദിയും...
ഒരു ദേശവും ദേശീയ ഗാനവും- 
അയാളുടേതല്ല...
പരിസ്ഥിതിദിനവും പ്രണയദിനവും വായനദിനവും അയാള്‍ക്കില്ല...
സമയത്തിന്റെ
സൂചിത്താരപോലെ
നിയതമായ
ഒരു വഴിയും
അയാളുടേതല്ല...
എങ്ങോട്ടു നീങ്ങുമ്പോഴും,
അയാളുടെ മുന്നിലുണ്ട്
അദൃശ്യമായ ഒരു ചുവര്‍...
മുന്നോട്ടാഞ്ഞ് ആ മതില്‍ക്കെട്ടില്‍
തട്ടിനിന്നുപോകയാല്‍, 
എങ്ങുമെത്തുന്നില്ല അയാള്‍...
ഏത് അത്തിമരക്കൊമ്പിലാണ്,
അയാളെ പേറുന്ന തന്റെ ഹൃദയം,
ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്നത്,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com