'തേന്‍നാരകം'- രഗില സജി എഴുതിയ കവിത

നാരകത്തിനൊപ്പംവളര്‍ന്നുതേനീച്ചക്കൂട്
'തേന്‍നാരകം'- രഗില സജി എഴുതിയ കവിത

നാരകത്തിനൊപ്പം
വളര്‍ന്നു
തേനീച്ചക്കൂട്

നാരകത്തിന്
നാവുണ്ടെന്ന മട്ടായി.
ഒച്ചകള്‍...
ഒച്ചകള്‍...

ഇലകള്‍ക്ക്
ചിറകുകള്‍ മുളച്ചു.
കാറ്റില്ലെങ്കിലും കുഞ്ഞു കൊമ്പുകള്‍
വിറച്ചു.
മുള്ളുകളില്‍നിന്ന് പോലും
തേന്‍ കിനിയുമെന്ന് തോന്നി.

കൂട്
വലുതായി
ഈച്ചകള്‍
പെരുത്തു.

നാരകം ഉയര്‍ന്നു
കൊമ്പുകള്‍ നീണ്ടു.

നാരങ്ങാമണമുള്ള തേനീച്ചകള്‍
തേന്‍ ചുവയ്ക്കുന്ന നാരങ്ങകള്‍.

തീവ്രാനുരാഗത്തിന്റെ
നിമിഷത്തില്‍
നമ്മള്‍ പരസ്പരം 
രുചിയും മണവുമാവുന്നതിങ്ങനെയല്ലേ?

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com