'ഭയദ്രുതന്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

എനിക്കു പേടിയാകുന്നു പെട്രോളിലിക്കാട്ടുതീവിലയാളീടുകില്‍ചുട്ടെങ്ങനെയെരിക്കുമീഞാനെന്‍ ശാപശാകുന്തളം
'ഭയദ്രുതന്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

കാമുകം

നിക്കു പേടിയാകുന്നു 
പെട്രോളിലിക്കാട്ടു
തീവിലയാളീടുകില്‍
ചുട്ടെങ്ങനെയെരിക്കുമീ
ഞാനെന്‍ ശാപശാകുന്തളം.

കാലികം

എനിക്കു പേടിയാകുന്നു 
ദിഗംബരവ്യാജരാജനില്‍
മൗനപ്പൊന്നാടചാര്‍ത്തു
മഭിനവ 'നവരത്‌ന'രത്‌നങ്ങളില്‍,
അകീര്‍ത്തിക്കിരീടങ്ങളില്‍

എനിക്കു പേടിയാകുന്നു
രാത്ര്യ;മാവാസി പൂകുന്നു,ഭൃഗു
രാമക്ഷേത്രമിന്നാടുന്നു
'രാവണോത്ഭവ',മിടന്തല
ച്ചെണ്ട *ഖണ്ഡം പിടിക്കുന്നു
മണ്ടയാട്ടുന്നിസം രൗദ്രരാക്ഷസം

എനിക്കു പേടിയാകുന്നു
മരിക്കുവാനല്ല, 'മലയാള
മാര്‍ക്കണ്ഡേയ'നായിരിക്കുവാന്‍,
മാനഭംഗം വരിക്കുവാന്‍,
മജ്ജീവച്ഛവം പേറുവാന്‍

എനിക്കു പേടിയാകുന്നു 
ഞാന്‍, ഞാനേ പേടിയാകുന്നു
എനിക്കു പിണ്ഡമൂട്ടുന്നു
ഞാന്‍, ഞാനേ പടിയടയ്ക്കുന്നു.

*ഖണ്ഡനട (തക തകിട)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com