'അഗ്രഗാമി'- ഇന്ദിര അശോക് എഴുതിയ കവിത

ഉള്ളിലുണ്ടൊരു പാറ, വന്മലപോലെ കറുത്തുന്മത്തഗജം കുതിക്കുന്നതിന്‍ മൂര്‍ദ്ധാവിലേ ക്കഗ്രഗാമിയായ് ശ്വസിക്കുന്നത് ഭയം, താഴെവശ്യസാന്ദ്രമായ് മാടി സാഹസം വിളിക്കുമ്പോള്‍
'അഗ്രഗാമി'- ഇന്ദിര അശോക് എഴുതിയ കവിത

ള്ളിലുണ്ടൊരു പാറ, വന്മലപോലെ കറു
ത്തുന്മത്തഗജം കുതിക്കുന്നതിന്‍ മൂര്‍ദ്ധാവിലേ 
ക്കഗ്രഗാമിയായ് ശ്വസിക്കുന്നത് ഭയം, താഴെ
വശ്യസാന്ദ്രമായ് മാടി സാഹസം വിളിക്കുമ്പോള്‍
ഉന്തി വീഴ്ത്തണേ പിന്നിലപ്രതീക്ഷിതം തള്ളി 
ത്തങ്ങിനില്‍ക്കുമ്പോള്‍വായു,മേഘത്തിനൈരാവതം
പാറിവീണൊരു കീറുമല്‍ത്തുണി, പരന്നത്
കാലുകള്‍, തുമ്പിക്കരം, കൊമ്പ്, മസ്തകം, ഭാരം
തീരെയുമറിയാതെ നീരദപരപ്പുപോല്‍
താഴ്ന്നുവന്നനന്തതപൊതിയുന്നാര്‍ദ്രത്തിനാല്‍
മൂടുന്നു തണുക്കാതെ, ചൂടുമേല്‍ പൊള്ളിക്കാതെ
താളത്തില്‍ തളിര്‍ത്തൊട്ടിലിന്റെ തോളനമല്ല
പറക്കും ചില്ലയ്‌ക്കൊപ്പമായുന്ന ഊഞ്ഞാലല്ല
താങ്ങുമെന്നുറപ്പിന്റെ ലോഹകീലങ്ങള്‍
തെറിച്ചായുന്ന മുനമ്പിലെ പേടിച്ച ചിന്നംവിളി
ഭാരത്തിനുടല്‍വെറുംതാഴത്തേക്കെറിയുവാന്‍
പോര,പോരധീരന്‍നീ,ഭീതസന്ദേഹഗ്രസ്തന്‍
മെരുക്കൂ,പെരുവിരല്‍കുത്തിയാതിരുനെറ്റി
അടക്കൂ ഉടലിന്റെ പെരിയ പ്രവേശങ്ങള്‍
കണ്ണിറുക്കാതെ, കൈകാല്‍ വിടര്‍ത്തി,ക്കനമറ്റ
നിന്നിലേക്കായുമ്പൊഴേക്കുന്തി വീഴ്ത്തണേ
വാക്കാലുന്മദ,സര്‍ഗ്ഗോത്മാദരൂപിയാം മത്തേഭത്തെ.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com