'പ്രവാസം'- ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

'പ്രവാസം'- ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

പകല്‍ മുഴുവന്‍ നെയ്യുന്നുപെനെലോപ്പി*എല്ലാരും കാണ്‍കെരാത്രി മുക്കാലുംഅഴിക്കുന്നുആരുമറിയാതെഒരിക്കലും മുഴുവനാകാത്തൊരുശവക്കച്ച

കല്‍ മുഴുവന്‍ നെയ്യുന്നു
പെനെലോപ്പി*
എല്ലാരും കാണ്‍കെ
രാത്രി മുക്കാലും
അഴിക്കുന്നു
ആരുമറിയാതെ
ഒരിക്കലും മുഴുവനാകാത്തൊരു
ശവക്കച്ച

തീര്‍ന്നുകിട്ടിയിട്ടാ
കരം പിടിക്കാന്‍
കാത്തുനില്‍ക്കുവോര്‍
കുപിതരാവുന്നു,
വാളൂരുന്നു
വീണ്ടും ഉറയിലിടുന്നു
ദൂരെയേതോ ദേശങ്ങളില്‍
ആര്‍ക്കോ വേണ്ടി
ആരോടോ പോരാടി
ഒഡിസിയുസ്  അലയുന്നു

പിഞ്ഞിപ്പോകും ജീവിതം
വേര്‍പെട്ടകലുന്ന വക്കുകള്‍
ചേര്‍ത്തുനിര്‍ത്താന്‍
തുന്നിത്തുന്നി
സമയത്തോട് പടവെട്ടി
പ്രണയം മറന്നങ്ങനെ
കുറെ പുണ്യ സ്ത്രീജന്മങ്ങള്‍ 

'പെനലോപ്പിയുള്ളില്‍
പ്രതിഷ്ഠിതയാകയാല്‍
തീരാത്ത തുന്നലാകുന്നു
ജന്മം'**


* ഒഡിസിയിലെ  ഒഡിസിയസിന്റെ പത്‌നി
** സുഗതകുമാരിയുടെ വരികള്‍
'ഈ രാധയുള്ളില്‍ പ്രതിഷ്ഠിതയാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം'

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com