'വസിപ്പൊട്ട്'- എല്‍. തോമസ്‌കുട്ടി എഴുതിയ കവിത

ഉടഞ്ഞ കോപ്പഞണുങ്ങിയകവടിപ്പിഞ്ഞാണങ്ങള്‍പൂച്ച കിലുങ്ങുന്നഅടുക്കള,സ്‌നേഹമറ്റഇടനാഴി
'വസിപ്പൊട്ട്'- എല്‍. തോമസ്‌കുട്ടി എഴുതിയ കവിത

ടഞ്ഞ കോപ്പ
ഞണുങ്ങിയ
കവടിപ്പിഞ്ഞാണങ്ങള്‍
പൂച്ച കിലുങ്ങുന്ന
അടുക്കള,
സ്‌നേഹമറ്റ
ഇടനാഴി.

ഉപ്പില്ലാത്ത
ഉടമ്പടി.
എരിവും പുളിയും
തണുത്തു വിളറിയ നാട്യങ്ങളുടെ
കലവറ.

തൊട്ടുകൂടാത്ത
ഉപകരണങ്ങള്‍,
പിറുപിറുക്കുന്ന
പാല്‍ പാത്രം.
ശീല്‍ക്കാരിക്കുന്ന
കൂട്ടാന്‍ ചട്ടി.
കലമ്പി വീഴുന്ന
ലോഹനാദങ്ങള്‍
മുട്ടീം തട്ടീം
മുഷിഞ്ഞ
മൗനങ്ങള്‍.
അകന്ന
കിടക്കകള്‍.

കുടപ്പുറത്ത്
തെന്നിത്തെറിക്കുന്ന
തുള്ളികള്‍
പകരാത്ത
ഒച്ചകളടക്കുമ്പോള്‍
എല്ലാം
ശുഭം!
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com