അമേരിക്കയെ അനുകൂലിച്ചവര്‍ അനുഭവിക്കേണ്ടി വരും; യുഎന്‍ ഉപരോധത്തെ വകവയ്ക്കാതെ ഉത്തരകൊറിയ

ഉപരോധ നടപടികളെ ശക്തമായി എതിര്‍ത്ത് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 
അമേരിക്കയെ അനുകൂലിച്ചവര്‍ അനുഭവിക്കേണ്ടി വരും; യുഎന്‍ ഉപരോധത്തെ വകവയ്ക്കാതെ ഉത്തരകൊറിയ

ന്യൂയോര്‍ക്ക്‌: ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചവര്‍ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉപരോധ നടപടികളെ ശക്തമായി എതിര്‍ത്ത് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 

യുഎന്‍ നീക്കത്തെ യുദ്ധനടപടിയെന്ന വിശേഷിപ്പിച്ച ഉത്തരകൊറിയ നീക്കത്തെ വകവയ്ക്കുന്നില്ലെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ പരാമാധികാരം ചോദ്യം ചെയ്യുന്ന നടപടിയാണ് ഐക്യരാഷ്ട്രസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. 

കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകരിച്ചത്. അമേരിക്കയായിരുന്നു പ്രേമയത്തിന് പിന്നില്‍. പ്രമേയത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച ചൈന, പ്രകേപനം ഒഴിവാക്കണമെന്ന് അമേരിക്കയോടും ഉത്തരകൊറിയയോടും ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com