ഐഎസിനെ സഹായിക്കാന്‍ അമേരിക്ക 6,500 കോടി രൂപയുടെ ആയുധങ്ങള്‍ നല്‍കി: ആംനെസ്റ്റി

ഐഎസിനെ സഹായിക്കാന്‍ അമേരിക്ക 6,500 കോടി രൂപയുടെ ആയുധങ്ങള്‍ നല്‍കി: ആംനെസ്റ്റി

ന്യയോര്‍ക്ക്:  തീവ്രവാദ സംഘനയായ ഐഎസിന് 6,500 കോടി രൂപയുടെ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം നല്‍കിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനട ആംനെസ്റ്റി സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റായുള്ള ബറാക്ക് ഒബാമയുടെ അവസാന വര്‍ഷമാണ് (2016) ആയുധങ്ങള്‍ നല്‍കിയത്.

2015ല്‍ ഐഎസിനെ നേരിടാനെന്ന് പറഞ്ഞ് 7000 കോടിയോളം രൂപയുടെ ആയുധങ്ങള്‍ അമേരിക്ക ഇറാഖിന് നല്‍കിയിരുന്നു. ഇതിന് തൊട്ടടുത്ത വര്‍ഷം തന്നെ ഇത്രയും തുകയ്ക്കുള്ള ആയുധങ്ങള്‍ ഇറാഖിന്റെ എതിരാളിയായ ഐഎസിനും അമേരിക്ക നല്‍കി.

ലോകത്ത് ഏറ്റവും മാരകശേഷിയുള്ള ആയുധങ്ങള്‍ കൈവശമുള്ള അമേരിക്ക ഇത്തരം തീവ്രവാദ സംഘനകളുമായി ഇടപാടുകള്‍ നടത്തുന്നത് ലോകത്തിന് തന്നെ ആശങ്കയുളവാക്കുന്നതാണെന്ന് ആംനെസ്റ്റി വ്യക്തമാക്കി. 

ആയിരക്കണക്കിന് വിനാശകാരികളായ തോക്കുകളും മോര്‍ട്ടാര്‍ ബോംബുകളുമുള്‍പ്പടെയുള്ള ആയുധങ്ങളാണ് ഇറാഖിലുള്ള ഐഎസ് ഗ്രൂപ്പിന് അമേരിക്ക നല്‍കിയത്. ആയുധ ഇടപാടില്‍ അമേരിക്കന്‍ സൈന്യത്തിന് നിയന്ത്രണമാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഐഎസിനെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരേയുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ച സാഹചര്യത്തിലാണ് ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com