വിമാനത്തിനുള്ളിലെ ബാഗിന് പവര്‍ ബാങ്കില്‍ നിന്ന് തീപിടിച്ചു; വെള്ളവും ജ്യൂസും ഉപയോഗിച്ച്  തീകെടുത്തി വിമാനജീവനക്കാര്‍

സീറ്റിന് മുകളില്‍ ഇരുന്നിരുന്ന ബാഗിന് പവര്‍ ബാങ്കില്‍ നിന്ന് തീ പിടിക്കുകയായിരുന്നു
വിമാനത്തിനുള്ളിലെ ബാഗിന് പവര്‍ ബാങ്കില്‍ നിന്ന് തീപിടിച്ചു; വെള്ളവും ജ്യൂസും ഉപയോഗിച്ച്  തീകെടുത്തി വിമാനജീവനക്കാര്‍

ചൈനയില്‍ വിമാനത്തിനുള്ളില്‍ ബാഗിന് തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി. സീറ്റിന് മുകളില്‍ ഇരുന്നിരുന്ന ബാഗിന് പവര്‍ ബാങ്കില്‍ നിന്ന് തീ പിടിക്കുകയായിരുന്നു. വിമാനം പുറപ്പെടുന്നതിന് മുന്‍പായിരുന്നു സംഭവം. ഇത് കണ്ട വിമാനജീവനക്കാര്‍ വെള്ളവും ജ്യൂസും ഉപയോഗിച്ച് തീകെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

വിമാനയാത്രികര്‍ എടുത്ത വീഡിയോയില്‍ വെള്ളവും ജ്യൂസും ഉപയോഗിച്ച് തീ അണയ്ക്കുന്നത് കാണാം. വെള്ളത്തിന്റെ കുപ്പി തീപിടിച്ച ബാഗിന് മേലെ എയര്‍ ഹോസ്റ്റസ് ഒഴിച്ചു. ഇത് കണ്ട ഒരു യാത്രികന്‍ ജീവനക്കാരുടെ കൈയില്‍ നിന്ന് ജൂസിന്റെ കുപ്പി വാങ്ങി തീ അണച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു. ഷാങ്ഹായിലേക്ക്‌ പോവുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍ ഫ്‌ളൈറ്റിലായിരുന്നു സംഭവം. 

വിമാനം പുറപ്പെടുന്നതിന് മുന്‍പായി ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി. പിന്നീട് പരിശോധന നടത്തിയതിന് ശേഷമാണ് പുറപ്പെട്ടത്. ബാഗിന്റെ ഉടമയെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. എന്നാല്‍ വിമാന ജീവനക്കാര്‍ തീ അണച്ച രീതിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com