പാകിസ്ഥാന് നേരെ കടുപ്പിച്ച് അമേരിക്ക; വിസ കാലാവധി മൂന്ന് മാസമായി വെട്ടിച്ചുരുക്കി

ഇതിന് മറുപടിയെന്നോണം യുഎസും വിസയ്ക്കുള്ള അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 11,227 രൂപയില്‍ നിന്നും 13,472 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.  
പാകിസ്ഥാന് നേരെ കടുപ്പിച്ച് അമേരിക്ക; വിസ കാലാവധി മൂന്ന് മാസമായി വെട്ടിച്ചുരുക്കി


ന്യൂഡല്‍ഹി: ഭീകരവാദത്തോട് പാകിസ്ഥാന്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ കടുത്ത നടപടികളുമായി ട്രംപ് സര്‍ക്കാര്‍. പാകിസ്ഥാന്‍ പൗരന്‍മാരുടെ യുഎസ് വിസ കാലാവധിയാണ് വെട്ടിക്കുറച്ച് കൊണ്ട് ഉത്തരവായത്. അഞ്ച് വര്‍ഷം കാലാവധിയുണ്ടായിരുന്ന വിസയ്ക്ക് ഇനി മുതല്‍ മൂന്ന് മാസമായിരിക്കും ദൈര്‍ഘ്യം. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാക്കും.

അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയമങ്ങളില്‍ പാക് സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. വിസ കാലാവധി കുറയ്ക്കുകയും അപേക്ഷാ ഫീസ് വര്‍ധിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിന് മറുപടിയെന്നോണം യുഎസും വിസയ്ക്കുള്ള അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 11,227 രൂപയില്‍ നിന്നും 13,472 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമേ യുഎസിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിസയിലും പുതിയ ചട്ടങ്ങള്‍ അനുസരിച്ചുള്ള മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍പും ഇരു രാജ്യങ്ങളും പരസ്പരം യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് യുഎസുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com