എന്റെ മകള്‍ ഗോവയില്‍ തനിച്ചാണ്,  അവളുടെ അടുത്തേക്ക് മടങ്ങിവരാന്‍ അനുവദിക്കാമോ? സുഷമാ സ്വരാജിന് ട്വീറ്റുമായി പോളിഷ് യുവതി

ശ്രീലങ്കയിലായിരുന്ന അവര്‍, 180 ദിവസത്തെ വിസ കാലാവധി കഴിയുന്നതിനെ തുടര്‍ന്ന് പുതുക്കുന്നതിനായി ബംഗളുരു വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍
എന്റെ മകള്‍ ഗോവയില്‍ തനിച്ചാണ്,  അവളുടെ അടുത്തേക്ക് മടങ്ങിവരാന്‍ അനുവദിക്കാമോ? സുഷമാ സ്വരാജിന് ട്വീറ്റുമായി പോളിഷ് യുവതി

പനാജി: വിസ തകരാര്‍ പരിഹരിച്ച് ഇന്ത്യയിലുള്ള മകളുടെ അടുത്തെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് സുഷമാ സ്വരാജിന് പോളിഷ് യുവതിയുടെ ട്വീറ്റ്. പോളിഷ് ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ മാര്‍ത്താ കൊത്‌ലാര്‍സ്‌കയാണ് വിദേശകാര്യ മന്ത്രിക്ക് ട്വീറ്റ് അയച്ചിരിക്കുന്നത്. 11 വയസുകാരിയായ മകള്‍ സുഹൃത്തിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴെന്നും അവര്‍ വ്യക്തമാക്കി. 

ബി-2 ബിസിനസ് വിസയാണ് മാര്‍ത്തയ്ക്കുള്ളത്. 2018  സെപ്തംബറില്‍ ഒരു ഫോട്ടോഗ്രാഫി പ്രൊജക്ടിനായി ഗോവയില്‍ മകള്‍ക്കൊപ്പം എത്തിയതാണ് മാര്‍ത്ത. ശ്രീലങ്കയിലായിരുന്ന അവര്‍, 180 ദിവസത്തെ വിസ കാലാവധി കഴിയുന്നതിനെ തുടര്‍ന്ന് പുതുക്കുന്നതിനായി ബംഗളുരു വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ ഇവര്‍ താത്കാലികമായി തായ്‌ലന്റിലേക്ക് പോവുകയായിരുന്നു. 

'ഇന്ത്യയിലേക്കുള്ള എന്റെ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എന്റെ 11 കാരിയായ മകള്‍ ഒറ്റയ്ക്കാണ് അവിടെ കഴിയുന്നത്. അവളെ ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ആകെ പേടിയാവുന്നുണ്ട്. നിങ്ങള്‍ മാത്രമാണ് ആകെയുള്ള പ്രതീക്ഷ. അതുകൊണ്ട് ആഭ്യന്തര- വിദേശ കാര്യമന്ത്രാലയങ്ങളുമായി ഇടപെട്ട് എത്രയും വേഗം മകളുടെ അടുത്തെത്താന്‍ സഹായിക്കണം' എന്നായിരുന്നു മാര്‍ത്തയുടെ അഭ്യര്‍ത്ഥന. 

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മാര്‍ത്ത സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മകളുടെ സ്‌കൂള്‍ പഠനം മുടങ്ങിയിരിക്കുകയാണ് സഹായിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com