കോവിഡിനെ തുരത്താന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ബൈഡന്‍ ; നേതൃത്വത്തില്‍ ഇന്ത്യന്‍ വംശജന്‍ ; ഏഴിന പദ്ധതി

എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ, വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും
കോവിഡിനെ തുരത്താന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ബൈഡന്‍ ; നേതൃത്വത്തില്‍ ഇന്ത്യന്‍ വംശജന്‍ ; ഏഴിന പദ്ധതി

വാഷിങ്ടണ്‍ :  കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രത്യേക ദൗത്യസേനയെ നിയോഗിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ വംശജനായ യുഎസ് മുന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ ഡേവിഡ് കെസ്‌ലറും യേല്‍ പ്രഫസര്‍ മാര്‍സെല്ല നുനെസ് സ്മിത്തുമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. 

ജനുവരി 20ന് ബൈഡനും കമല ഹാരിസും ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമ്പോള്‍, പുതിയ ഭരണകൂടത്തിന് മുന്നില്‍ കോവിഡിനെ നേരിടാനുള്ള വ്യക്തമായ രൂപരേഖ ഇവര്‍ സമര്‍പ്പിക്കും. തങ്ങളുടെ കോവിഡ് പ്രതിരോധ പദ്ധതിയെക്കുറിച്ചുള്ള ഏഴു പോയിന്റ് അജന്‍ഡ ബൈഡനും ഹാരിസും നേരത്തെ പറത്തുവിട്ടിരുന്നു. 

എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ, വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും. പിപിഇ കിറ്റുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചികിത്സയും വാക്‌സീനും ഫലപ്രദമായി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കും. പ്രായമേറിയവര്‍ക്കും ഉയര്‍ന്ന റിസ്‌ക് ഉള്ളവര്‍ക്കും സംരക്ഷണമൊരുക്കും. ചൈനയില്‍നിന്നുള്ളതുള്‍പ്പെടെ മഹാമാരികള്‍ മുന്‍കൂട്ടിക്കാണുവാനും പ്രതിരോധിക്കാനുള്ള പുനരുദ്ധാരണ, വിപുലീകരണ നടപടികളും വിഭാവനം ചെയ്യും. തുടങ്ങിയവയാണ് അജന്‍ഡയിലുള്ളത്.
 

ഇന്ത്യന്‍ വംശജനായ സര്‍ജന്‍ ഡോ. അതുല്‍ ഗവാന്‍ഡെയെയും ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 55 കാരനായ ഗവാന്‍ഡെ ബോസ്റ്റണ്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസറാണ്. ഗവാന്‍ഡെയുടെ അച്ഛന്‍ മഹാരാഷ്ട്ര സ്വദേശിയും അമ്മ ഗുജറാത്തിയുമാണ്. കോവിഡ് ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. അതുല്‍ ഗവാന്‍ഡെ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com