'ഒരു രസത്തിന്' തെരുവുനായയെ ചവിട്ടാന്‍ പോയി, കൂട്ടത്തോടെ ഓടിച്ചിട്ട് മറ്റു പട്ടികള്‍, രക്ഷയ്ക്കായി കടലിലേക്ക് ചാടി ( വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
'ഒരു രസത്തിന്' തെരുവുനായയെ ചവിട്ടാന്‍ പോയി, കൂട്ടത്തോടെ ഓടിച്ചിട്ട് മറ്റു പട്ടികള്‍, രക്ഷയ്ക്കായി കടലിലേക്ക് ചാടി ( വീഡിയോ)

മൃഗങ്ങളെ ഉപദ്രവിക്കുന്നത് ചിലര്‍ക്ക് ഒരു വിനോദമാണ്. പട്ടിയെയോ പൂച്ചയെയോ കാണുമ്പോള്‍ വെറുതെ കല്ലെറിയുക തുടങ്ങി മൃഗങ്ങളെ കാണുമ്പോള്‍ ഒന്ന് ഉപദ്രവിച്ചില്ലെങ്കില്‍ സന്തോഷം വരാത്ത നിരവധി വികല മനസിന്റെ ഉടമകള്‍ ചുറ്റിലുമുണ്ട്. അത്തരത്തില്‍ ഒരു തെരുവുനായയെ ഉപദ്രവിക്കാന്‍ പോയ ഒരു യുവാവിന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ബീച്ചിലാണ് സംഭവം. തെരുവുനായയെ കണ്ട് ഓടി ചെല്ലുകയാണ് യുവാവ്. ഒരു രസത്തിന് അതിനെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവിന്റെ ഓട്ടം.തെരുവുനായയെ ഉപദ്രവിക്കാന്‍ പോകുന്നത് കണ്ട് മറ്റു തെരുവുനായ്ക്കള്‍ പ്രകോപിതരായി. അവര്‍ കൂട്ടത്തോടെ യുവാവിനെ ഓടിച്ചിടുന്നതാണ് വീഡിയോയുടെ അവസാനം. അറ്റകൈയ്ക്ക് കടലില്‍ ഇറങ്ങിയാണ് യുവാവ് രക്ഷപ്പെടുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com