24കാരിയായ കാമുകിയെ കൊന്ന് കൈകള്‍ വെട്ടിമാറ്റി; റഷ്യന്‍ ചരിത്രകാരന് 12 വര്‍ഷം തടവ്

24കാരിയായ കാമുകിയെ കൊന്ന് കൈകള്‍ വെട്ടിമാറ്റി; റഷ്യന്‍ ചരിത്രകാരന് 12 വര്‍ഷം തടവ്
കോടതിയിൽ നിന്ന് വിധി കേൾക്കുന്ന സൊകൊളോവ്/ റോയിട്ടേഴ്സ്
കോടതിയിൽ നിന്ന് വിധി കേൾക്കുന്ന സൊകൊളോവ്/ റോയിട്ടേഴ്സ്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ചരിത്രകാരനും കോളജ് പ്രൊഫസറുമായ ഒലെഗ് സൊകൊളോവിന് പന്ത്രണ്ടര വര്‍ഷം തടവ് ശിക്ഷ. കാമുകിയും വിദ്യാര്‍ത്ഥിനിയുമായ യുവതിയെ കൊന്ന് കൈ വെട്ടിമാറ്റിയ കേസിലാണ് സൊകൊളോവിനെതിരെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കോടതി തടവ് ശിക്ഷ വിധിച്ചത്. 

കാമുകിയും ശിഷ്യയുമായ 24കാരി അനസ്താസിയ യെഷ്‌ചെങ്കോയെയാണ് സൊകൊളോവ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇയാള്‍ യുവതിയുടെ കൈകളും വെട്ടിമാറ്റുകയായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ് സൊകൊളോവ്. വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മോശമായി പെരുമാറുന്നത് സംബന്ധിച്ച് നേരത്തെയും ഇയാള്‍ക്കെതിരെ പരാതികളുയര്‍ന്നിരുന്നു. 

അനധികൃതമായി ആയുധം കൈവശം വച്ചതടക്കമുള്ള കേസുകളും മുന്‍പ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. ആയുധം കൈവശം വച്ചതിന് 2019 നവംബറില്‍ സൊകൊളോവ് അറസ്റ്റിലുമായിരുന്നു. 

ചരിത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള സൊകൊളോവ് നെപ്പോളിയന്‍ ബോണപാര്‍ട്ടിനെ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com