അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട്കൊറോണ സ്ഥിരീകരിച്ചത് 10,000 പേര്‍ക്ക്; മരണം 600 കടന്നു

2,886 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 1,040 പേ​ർ ഗു​രു​ത​ര​വ​സ്ഥ​യി​ലാ​ണ്
അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട്കൊറോണ സ്ഥിരീകരിച്ചത് 10,000 പേര്‍ക്ക്; മരണം 600 കടന്നു

വാഷിങ്ടൺ: ലോകത്തെ ഏറ്റവും ശക്തരായ അമേരിക്ക പോലും കൊറോണ ഭീതിയിലാണ്. 24 മണിക്കൂറിനുള്ളിൽ 10000 ത്തിൽ അധികം പേർക്കാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 42,000 കടന്നു. രാജ്യത്താകെ അറുന്നൂറിലെ പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് കണക്ക്. അതിനിടെ രാജ്യം വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ഒരുങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 

2,886 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 1,040 പേ​ർ ഗു​രു​ത​ര​വ​സ്ഥ​യി​ലാ​ണ്. 295 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ വി​മു​ക്തി നേ​ടി​യ​ത്. അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ആ​ദ്യ രോ​ഗ​ബാ​ധ വെ​സ്റ്റ് കോ​സ്റ്റി​ലു​ള്ള വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ​യു​ള്ള​ത് ഇ​വി​ടെ​യാ​ണ്. ഇ​തു​ക​ഴി​ഞ്ഞാ​ൽ ക​ലി​ഫോ​ർ​ണി​യ​യാ​ണ്. 

മരണ നിരക്ക് വർധിക്കുന്നതിനിടയിലാണ് സോഷ്യൽ ഡിസ്റ്റൻസിങ് നീണ്ട നാൾ ന‌ടപ്പാക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നത്. നിലവിലെ നിയന്ത്രണങ്ങൾ ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്നും അതിനാൽ വീണ്ടും പ്രവർത്തന സജ്ജമാകണമെന്നാണ് ട്രംപിന് ആവശ്യം. ഇതു തന്നെയാണ് ജനങ്ങളും ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എൺപതിനായിരത്തോളം പേർക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയിൽ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com