തൈര് വാങ്ങാന്‍ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തി; ലോക്കോ പൈലറ്റിന് സസ്‌പെന്‍ഷന്‍; വീഡിയോ

കാന റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് തൈര് വാങ്ങുന്നതിനായി ട്രെയിന്‍ നിര്‍ത്തിയത്
ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം തൈര് വാങ്ങിവരുന്ന സഹായി
ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം തൈര് വാങ്ങിവരുന്ന സഹായി

കറാച്ചി: സ്റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തിയത് ലോക്കോ പൈലറ്റിനെയും സഹായിയെയും സസ്‌പെന്റ് ചെയ്തു. തിങ്കളാഴ്ച ട്രെയിന്‍ നിര്‍ത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാക്കിസ്ഥാനിലാണ് സംഭവം.

കാന റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് തൈര് വാങ്ങുന്നതിനായി ട്രെയിന്‍ നിര്‍ത്തിയത്. ലാഹോറില്‍ കറാച്ചിയിലേക്ക് പോകുന്ന ട്രെയിനാണ് ഇല്ലാത്ത സ്‌റ്റോപ്പില്‍ നിര്‍ത്തിയത്. 

വീഡിയോയില്‍, ലോക്കോ പൈലറ്റിന്റെ സഹായി കടയില്‍ നിന്ന് തൈര് ശേഖരിച്ച് ട്രെയിനിലേക്ക് കയറുന്നത് കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലോക്കോ പൈലറ്റ് റാണാ മുഹമ്മദ് ഷെഹ്‌സാദിനെയും സഹായി ഇഫ്തിഖര്‍ ഹുസൈനെയും സസ്‌പെന്‍ഡ് ചെയ്തതായി പാക് റെയില്‍വെ മന്ത്രി അസം ഖാന്‍ സ്വാതി പറഞ്ഞു.

ഇനി ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുമുതലുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com