ജര്‍മ്മനിയില്‍ പൊലീസിന്റെ റെയ്ഡ്/ എഎഫ്പി
ജര്‍മ്മനിയില്‍ പൊലീസിന്റെ റെയ്ഡ്/ എഎഫ്പി

ജര്‍മ്മനിയില്‍ സായുധ കലാപത്തിലൂടെ അട്ടിമറിക്ക് നീക്കം; വ്യാപക റെയ്ഡ്; 25 പേര്‍ പിടിയില്‍

ഭരണഘടനയെ നിരാകരിക്കുന്ന, റെയ്ക്ക് സിറ്റിസണ്‍സ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവര്‍ക്കു പിന്നിലെന്ന് പൊലീസ് 

ബര്‍ലിന്‍: ജര്‍മ്മനിയില്‍ സായുധ കലാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീവ്രവലതുപക്ഷ സംഘങ്ങള്‍ തയ്യാറെടുക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്ത് വ്യാപക റെയ്ഡ്. 25 ഓളം പേരെ പൊലീസ് പിടികൂടി. ഇതില്‍ ഒരു റഷ്യാക്കാരന്‍ അടക്കം മൂന്നു വിദേശികളും ഉള്‍പ്പെടുന്നു. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. 

ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ജര്‍മനിയുടെ ഭരണഘടനയെ നിരാകരിക്കുന്ന, റെയ്ക്ക് സിറ്റിസണ്‍സ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവര്‍ക്കു പിന്നിലെന്ന് ജര്‍മ്മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. 50 ഓളം പേരാണ് അട്ടിമറി നീക്കത്തില്‍ സജീവ പങ്കാളികളായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

കഴിഞ്ഞവര്‍ഷം നവംബറില്‍ രൂപമെടുത്ത സംഘടനയില്‍ 21,000 അംഗങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുന്‍സൈനികരും ഉള്‍പ്പെടുന്നു. ഇപ്പോഴത്തെ ജര്‍മന്‍ ഭരണസംവിധാനം അട്ടിമറിച്ച് 1871 ലെ സെക്കന്‍ഡ് റെയ്ക്ക് എന്ന ജര്‍മന്‍ സാമ്രാജ്യ മാതൃകയില്‍ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. 

ഇവര്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു. പിടിയിലായവരില്‍ നിര്‍ദ്ദിഷ്ട ഭരണകൂടത്തിന്റെ പരമാധികാരിയാകാന്‍ സാധ്യതയുള്ളയാളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ നടപടിയെന്ന് റെയ്ഡിനെ ജര്‍മ്മന്‍ നിയമമന്ത്രി മാര്‍കോ ബുഷ്മാന്‍ വിശേഷിപ്പിച്ചു. സൈനീക ബാരക്കുകളിലും പരിശോധന നടന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com