യൂക്രൈന്‍ എംബസി ഒഴിപ്പിക്കാന്‍ അമേരിക്ക, പൗരന്‍മാര്‍ രാജ്യം വിടാന്‍ മുന്നറിയിപ്പ് 

എംബസി ഉദ്യോഗസ്ഥരോട് യൂക്രൈന്‍ വിടാന്‍ ഉടാന്‍ നിര്‍ദേശം നല്‍കുമെന്ന് വിദേശകാര്യ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ

ന്യൂയോര്‍ക്ക്: യൂക്രൈനില്‍ റഷ്യ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തലസ്ഥാനമായ കീവിലെ എംബസി ഒഴിപ്പിക്കാന്‍ അമേരിക്ക നടപടി തുടങ്ങി. എംബസി ഉദ്യോഗസ്ഥരോട് യൂക്രൈന്‍ വിടാന്‍ ഉടാന്‍ നിര്‍ദേശം നല്‍കുമെന്ന് വിദേശകാര്യ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

അമേരിക്കന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ യൂക്രൈനില്‍ നിന്നും മടങ്ങാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എംബസി ഒഴിപ്പിക്കാനുള്ള നീക്കം. ഏത് നിമിഷവും റഷ്യ യുെ്രെകനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.

ഈ മാസം 20ന് മുന്‍പ് യൂക്രൈയ്‌നിനെ റഷ്യ ആക്രമിച്ചേക്കുമെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കുന്നത്. റഷ്യന്‍ അധിനിവേശം നടന്നാലും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ യൂക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

യുകെ പൗരന്മാര്‍ യൂക്രൈയ്ന്‍ വിട്ടു പോരണമെന്നും ആ രാജ്യത്തേക്ക് യാത്ര നടത്തരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അഭ്യര്‍ഥിച്ചു. റഷ്യ യുെ്രെകന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പിന്നാലെ, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ലാറ്റ്!വിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം ജോ ബൈഡന്റഷ്യന്‍ പ്രസിഡന്റ് പുചിന്‍ എന്നിവരുടെ കൂടിക്കാഴ്ചയും ഉടന്‍ നടന്നേക്കും. പോളണ്ടിലേക്ക് മൂവായിരം സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com