റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചു; അവകാശവാദവുമായി യുക്രൈന്‍ 

തിങ്കളാഴ്ച ഹാര്‍കിവില്‍ നടന്ന ആക്രമണത്തിലാണ് വിറ്റാലി കൊല്ലപ്പെട്ടതെന്നും യുക്രൈന്‍ പ്രതിരോധ സേന
യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിറ്റാലി ഗെരാസിമോവിന്റെ ചിത്രം
യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിറ്റാലി ഗെരാസിമോവിന്റെ ചിത്രം

കീവ്: റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചതായി യുക്രൈന്‍. ജനറല്‍ വിറ്റാലി ഗെരാസിമോവിനെ വധിച്ചെന്നാണ് യുക്രൈന്‍ അവകാശപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഹാര്‍കിവില്‍ നടന്ന ആക്രമണത്തിലാണ് വിറ്റാലി കൊല്ലപ്പെട്ടതെന്നും യുക്രൈന്‍ പ്രതിരോധ സേന അറിയിച്ചു. വിഷയത്തില്‍ റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. 

സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41-ാം ആര്‍മിയുടെ ഫസ്റ്റ് ഡെപ്യൂട്ടി കമാന്‍ഡറാണ്  ഗെരാസിമോവ്. രണ്ടാം ചെചന്‍ യുദ്ധത്തിലും സിറിയയിലെ റഷ്യന്‍ സൈനിക നടപടിയിലും പങ്കെടുത്ത സൈനികനായിരുന്നു ഗെരാസിമോവ് എന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യയുടെ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും യുക്രൈന്‍ കൂട്ടിച്ചേര്‍ത്തു. 

റഷ്യയുടെ ഏഴാം എയര്‍ബോണ്‍ ഡിവിഷന്റെ കമാന്‍ഡിങ് ജനറലായ ആ്രേ്രന്ദ സുഖോവെറ്റ്സ്‌കിയും 41-ാം കംബൈന്‍ഡ് ആംസ് ആര്‍മിയുടെ ഡെപ്യൂട്ടി കമാന്‍ഡറും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com