വീണ്ടും കോവിഡ് വ്യാപനം; ചൈനയിൽ ഒരു കോടിക്കടുത്ത് ജനസംഖ്യയുള്ള ന​ഗരത്തിൽ ലോക്ക്ഡൗൺ!

ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗൺ. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം. ചൈനയിൽ ഒൻപത് ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 

ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗൺ. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി.

ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതർ നിർദേശിച്ചു. അനിവാര്യമല്ലാത്ത കടകൾ അടക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 98 കേസുകളും ചാങ്ചുൻ നഗരത്തിനടുത്തുള്ള ജിലിൻ പ്രവിശ്യയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com